city-gold-ad-for-blogger

Student died | 'മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് ശാസിച്ചു; 9-ാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി'

മംഗ്‌ളുറു: (www.kasargodvartha.com) മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. മംഗ്‌ളുറു പദവ് ബി വിലേജിലെ കൊടിമുറയില്‍ റെഡ് ബ്രിക്‌സ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജഗദീഷ് - വിനയ ദമ്പതികളുടെ മകന്‍ ജ്ഞാനേഷ് (14) ആണ് മരിച്ചത്. മംഗ്‌ളൂറിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
              
Student died | 'മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് ശാസിച്ചു; 9-ാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി'

'തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ജ്ഞാനേഷിനെ മാതാവ് ശകാരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ കുട്ടി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് കുളിമുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് ജ്ഞാനേഷിനെ സീലിങ്ങില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വാതില്‍ പൊളിച്ച് താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നു', കങ്കനാടി സിറ്റി പൊലീസ് പറഞ്ഞു.
                 
Student died | 'മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് ശാസിച്ചു; 9-ാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി'

Keywords:  Latest-News, National, Karnataka, Top-Headlines, Died, Obituary, Mangalore, Student died after mother questions excessive use of mobile phone.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia