city-gold-ad-for-blogger

Student Died | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു; അപകടം ക്രികറ്റ് ബോൾ എടുക്കുന്നതിനിടെ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥി മരിച്ചു. വിജയപുര ആദർശ് നഗറിലെ പ്രണവ് എസ് മുണ്ടാസ് (18) ആണ് മംഗ്ളുറു കാവൂരിലെ ഹോസ്റ്റലിൽ അപകടത്തിൽ പെട്ടത്.
       
Student Died | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു; അപകടം ക്രികറ്റ് ബോൾ എടുക്കുന്നതിനിടെ

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം വർഷ ഇംഗ്ലീഷ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മുണ്ടാസ് ചൈതന്യ ടെക്നോ കോളജ് വിദ്യാർഥിയാണ്. സഹപാഠികൾക്കൊപ്പം ബുധനാഴ്ച വൈകുന്നേരം ക്രികറ്റ് കളിക്കുകയായിരുന്നു കുട്ടിയെന്ന് കാവൂർ പൊലീസ് പറഞ്ഞു.

പന്ത് ഹോസ്റ്റലിന്റെ നാലാം നിലയിലെ മേൽക്കൂര ഷീറ്റിൽ ചെന്നുവീണ് കുടുങ്ങിക്കിടന്നു. മുണ്ടാസ് മേൽക്കൂരയിൽ കയറി ഏന്തി പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തെന്നുകയായിരുന്നു. തലയടിച്ച് വീണ് തൽക്ഷണം മരണം സംഭവിച്ചു. അധികൃതർ വിവരം നൽകിയതനുസരിച്ച് ബന്ധുക്കൾ വ്യാഴാഴ്ച മംഗ്ളൂറിൽ എത്തി.

Keywords: News, National, Karnataka, Top-Headlines, Mangalore, Student, Died, Obituary, Student died, Student died after falling from hostel building.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia