city-gold-ad-for-blogger

Student Died | അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു

മംഗ്ളുറു: (www.kasargodvartha.com) കങ്കനാടിയിൽ അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. കങ്കനാടി സ്വദേശി മുഹമ്മദ് ഇംതിയാസിന്റെ മകൾ സെഹർ ഇംതിയാസ് (15) ആണ് മരിച്ചത്. വിശ്വാസ് ക്രൗൺ അപാർട്മെന്റിലാണ് മുഹമ്മദ് ഇംതിയാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.
           
Student Died | അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു

ബുധനാഴ്ച വൈകീട്ട് നാലരയോടെ ബാൽകണിയോട് ചേർന്നുള്ള ഹോളിൽ ഒരു കസേരയിൽ നിന്നുകൊണ്ട് കർടനുകൾ ശരിയാക്കുന്നതിനിടയിൽ സെഹർ അബദ്ധത്തിൽ കെട്ടിടത്തിന്റെ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 50 അടി മുതൽ 60 അടി വരെ ഉയരത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ ഇടത് കാൽ ഒടിഞ്ഞതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്ധ്യയോടെ മരണം സംഭവിക്കുകയായിരുന്നു. ബെജായി ലൂർദ് സെൻട്രൽ സ്‌കൂളിലെ എസ്എസ്എൽസി വിദ്യാർഥിനിയാണ്.

Student Died | അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു

Student Died | അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു

Keywords: News, National, Karnataka, Mangalore, Top-Headlines, Student, Died, SSLC, Tragedy, Obituary, Accidental-Death, Student Died after Falling from 5th Floor of Building in Kankanady.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia