Student assaulted | ഇതര മത വിദ്യാർഥിനിയുമായി സംസാരിച്ച കോളജ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി
Aug 31, 2022, 15:07 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ഹിന്ദു വിദ്യാർഥിനിയുമായി ക്യാംപസിൽ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വർഷ വിദ്യാർഥിയും ജാൽസൂർ സ്വദേശിയുമായ പൈഞ്ചാർ വീട്ടിൽ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ഇതേ കോളജിലെ വിദ്യാർഥി പല്ലവിയുമായാണ് സനിഫ് ദീർഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയിൽ പെട്ട ഏതാനും വിദ്യാർഥികൾ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 'പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറിൽ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. ബിബിഎ അവസാന വർഷ വിദ്യാർഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വൽ, ബികോം അവസാന വർഷ വിദ്യാർഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വർഷ വിദ്യാർഥി അക്ഷയ്, എൻഎംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മർദിച്ചത്, പരാതിയിൽ പറഞ്ഞു.
നിലത്തിട്ട് ചവിട്ടുകയും ജീവൻ വേണമെങ്കിൽ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നൽകുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു. മർദ്ദനമേറ്റ പാടുകളോടെ വീട്ടിൽ എത്തിയ വിദ്യാർഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Keywords: Mangalore, Karnataka, News, Latest-News, Top-Headlines, College, Complaint, Attack, Student, Muslim, Student assaulted by college mates for speaking with girl of other community. < !- START disable copy paste -->