Police Action | കാസർകോടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെല്ലാം കർശന നിരീക്ഷണവുമായി കർണാടക പൊലീസ്; വാഹന പരിശോധന ശക്തമാക്കി
Jul 31, 2022, 13:53 IST
മംഗ്ളുറു: (www.kasargodvartha.com) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള അതിർത്തികളിൽ കർശന നിരീക്ഷണവുമായി കർണാടക പൊലീസ്. അതിർത്തി പ്രദേശങ്ങളായ കൊണാജെ, ഉള്ളാൾ, വിട്ല, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കൊണാജെ, ഉള്ളാൾ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ വെള്ളിയാഴ്ച രാവിലെ മുതൽ പൊലീസ് വാഹന പരിശോധന നടത്തുന്നു. തലപ്പാടി അതിർത്തിയിൽ കേരളാ പൊലീസും വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്.
ടോൾ ഫീ ഒഴിവാക്കാൻ പലരും ഉപയോഗിക്കുന്ന തലപ്പാടി ദേവിപുരയിലെ ഉൾറോഡിലും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നെറ്റിലപ്പദവ് - കെടമ്പാടി അതിർത്തിയിൽ നിന്ന് വരുന്ന വാഹനങ്ങൾ കൊണാജെ പൊലീസ് പരിശോധിക്കുന്നുണ്ട്. മുടുങ്ങരുകട്ടെ, പാടൂർ, നന്ദാരപദവ്, നാര്യ അതിർത്തി പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു.
25 പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച മുതൽ വിട്ലയിലെ വിവിധ ചെക് പോസ്റ്റുകളിൽ നിയോഗിച്ചു. സാറട്ക, കന്യാന, സാലേതൂർ ചെക് പോസ്റ്റുകളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പുത്തൂരിനെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന പാണാജെ ചെക്‌പോസ്റ്റിൽ പരിശോധന ശക്തമാക്കി. പാലത്തൂർ ചെക്പോസ്റ്റിൽ വാഹന നിരീക്ഷണവും വർധിപ്പിച്ചു. സുള്ള്യയോട് ചേർന്നുള്ള ജൽസൂർ ചെക് പോസ്റ്റിലും വാഹന പരിശോധന പുരോഗമിക്കുകയാണ്. അടൂർ ചെക്‌പോസ്റ്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Keywords: Mangalore, Karnataka, News, Top-Headlines, Vehicles, Investigation, Police, Check-post, Ullal, Thalappady, Kerala, Kasaragod, Strict vigil at Kasaragod borders, vehicle checking intensifies. < !- START disable copy paste -->