city-gold-ad-for-blogger

Stone pelted | കര്‍ണാടകയില്‍ സംഘ്പരിവാര്‍ റാലിക്കിടെ മസ്ജിദിനും ഉര്‍ദു സ്‌കൂളിനും കല്ലെറിഞ്ഞതായി പരാതി

മംഗ്‌ളുറു: (www.kasargodvartha.com) പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഹാവേരിയില്‍ ചൊവ്വാഴ്ച സംഘ്പരിവാര്‍ റാലിയില്‍ സംഘര്‍ഷം. അക്രമസക്തരായ യുവാക്കള്‍ അത്തിഹള്ളി ജുമാമസ്ജിനും ഉര്‍ദു സ്‌കൂളിനും കല്ലെറിഞ്ഞതായി പരാതി. പ്രത്യേക സമുദായക്കാരുടെ വീടുകള്‍ക്ക് നേരേയും അക്രമമുണ്ടായെന്നാണ് ആരോപണം.
         
Stone pelted | കര്‍ണാടകയില്‍ സംഘ്പരിവാര്‍ റാലിക്കിടെ മസ്ജിദിനും ഉര്‍ദു സ്‌കൂളിനും കല്ലെറിഞ്ഞതായി പരാതി

അത്തിഹള്ളിയില്‍ സങ്കോളി രായണ്ണയുടെ പ്രതിമ അനാച്ഛാദന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു റാലി. ബൈകില്‍ സഞ്ചരിച്ച യുവാക്കളാണ് അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരന്‍ ഓടിച്ച ഓടോറിക്ഷ തടഞ്ഞുനിറുത്തി ഡ്രൈവറെ റോഡിലിട്ട് മര്‍ദിച്ചതായും ആരോപണമുണ്ട്.

റാലിയും പ്രതിമ അനാച്ഛാദനവും മുടക്കാന്‍ മുസ്ലിം യുവാക്കള്‍ ശ്രമിക്കുന്നു എന്ന പ്രചാരണമാണ് അക്രമത്തിന് പ്രചോദനം എന്നാണ് പ്രാഥമിക വിവരം. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
                
Stone pelted | കര്‍ണാടകയില്‍ സംഘ്പരിവാര്‍ റാലിക്കിടെ മസ്ജിദിനും ഉര്‍ദു സ്‌കൂളിനും കല്ലെറിഞ്ഞതായി പരാതി

Keywords:  Latest-News, National, Top-Headlines, Mangalore, Karnataka, Controversy, Political-News, Politics, Religion, Masjid, Attack, Complaint, Stone pelted on mosque in Karnataka's Haveri.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia