ബണ്ട്‌വാളില്‍ വെട്ടേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു
Jul 7, 2017, 23:00 IST
ബണ്ട്‌വാള്‍: (www.kasargodvartha.com 07.07.2017) കര്‍ണാടകയിലെ ബണ്ട്‌വാളില്‍ വെട്ടേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്ത് മടിവാള (28)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് ശരത്തിന് വെട്ടേറ്റത്.
ബി സി റോഡില്‍ അലക്കു കട നടത്തി വരികയായിരുന്ന ശരത്തിനെ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. നാട്ടുകാരായ അബ്ദുല്‍ റൗഫും, പ്രവീണും ചേര്‍ന്നാണ് ശരത്തിനെ ആശുപത്രിയിലെത്തിച്ചത്.
മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കണ്ടൂരിലെ തനിയപ്പയുടെ ഏകമകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബണ്ട്‌വാളിലും പരിസരങ്ങളിലും സംഘര്‍ഷം നടന്നുവരികയാണ്. ഇതേതുടര്‍ന്ന് ഇവിടെ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ എസ് ഡി പി ഐ നേതാവായ അഷ്‌റഫ് കലായിയെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്.
Related News:
ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരം

ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം: പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Karnataka, Death, RSS, Crime, Treatment, Mangalore, Police, Stabbed RSS worker Sharath breathes his last.