Arrested | വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു; അധ്യാപകൻ അറസ്റ്റിൽ
Feb 13, 2024, 12:43 IST
മംഗ്ളുറു: (KasargodVartha) വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്തു. മംഗ്ളുറു ബെൽത്തങ്ങാടി താലൂക് പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന 16 കാരിയാണ് മരിച്ചത്. രൂപേഷ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്.
ഫെബ്രുവരി ഏഴിനാണ് വിഷം അകത്ത് ചെന്ന നിലയിൽ പെൺകുട്ടിയെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടർന്ന്, രണ്ട് ദിവസം മുമ്പ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ളൂറിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
പെൺകുട്ടി പഠിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രോയിംഗ് അധ്യാപകനാണ് രൂപേഷ്. പെൺകുട്ടിയെ കുറിച്ചുള്ള അപകീർത്തികരമായ സന്ദേശം മറ്റൊരു വിദ്യാർഥിക്ക് രൂപേഷ് അയച്ചുകൊടുത്തിരുന്നുവെന്നാണ് ആരോപണം. വിദ്യാർഥിനിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.