city-gold-ad-for-blogger

ബിൽ അടച്ചിട്ടും ഫ്യൂസ് ഊരി; ബന്ധുവീട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഫ്രിഡ്‌ജിലെ ഭക്ഷണ സാധനങ്ങൾ നശിച്ചു; ഗൃഹനാഥന് നഷ്ടപരിഹാരം നൽകണമെന്ന് വൈദ്യുത കമ്പനിയോട് ഉപഭോക്തൃ പരാതി പരിഹാര ഫോറം

മംഗ്ളുറു: (www.kasargodvartha.com 16.11.2021) വൈദ്യുതി വകുപ്പ് ജീവനക്കാർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ ഉത്പന്നങ്ങൾ കേടായതിന് ഗൃഹനാഥന് നഷ്ടപരിഹാരം നൽകാൻ മംഗ്ളുറു ഇലക്‌ട്രിസിറ്റി സപ്ലൈ കോർപറേഷൻ ലിമിറ്റഡിനോട് (മെസ്‌കോം) ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറം ഉത്തരവിട്ടു.
  
ബിൽ അടച്ചിട്ടും ഫ്യൂസ് ഊരി; ബന്ധുവീട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഫ്രിഡ്‌ജിലെ ഭക്ഷണ സാധനങ്ങൾ നശിച്ചു; ഗൃഹനാഥന് നഷ്ടപരിഹാരം നൽകണമെന്ന് വൈദ്യുത കമ്പനിയോട് ഉപഭോക്തൃ പരാതി പരിഹാര ഫോറം





ബിൽ തുക അടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉള്ളാൾ മില്ലത് നഗറിലെ കബീർ ആണ് ഫോറത്തിൽ പരാതി നൽകിയത്. മെസ്‌കോം ജീവനക്കാർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ഫോറം കണ്ടെത്തി. ഇരുവരുടെയും വാദം കേട്ട ശേഷം, കേടായ ഭക്ഷണത്തിന്റെ വിലയായി 4,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ടപരിഹാരം നൽകാൻ മെസ്‌കോം ഉദ്യോഗസ്ഥരോട് ഫോറം ഉത്തരവിട്ടു.

'2018 ജൂൺ 12ന് എനിക്ക് 1787 രൂപ മെസ്‌കോം ബിൽ ലഭിച്ചു. ജൂൺ 27 ന് മുമ്പ് ബിൽ അടയ്‌ക്കേണ്ടതായിരുന്നു. ജൂൺ 14 ന് തന്നെ അടച്ചു. അതിനു ശേഷം ബന്ധുവീട്ടിലേക്ക് പോയി. തിരികെ വരുമ്പോൾ ഉപയോഗിക്കാനായി പോകുന്നതിന് മുമ്പ് മീനും ആട്ടിറച്ചിയും പച്ചക്കറികളും ഐസ്ക്രീമും മറ്റ് സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ജൂൺ 19 ന് തിരിച്ചെത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നോക്കിയപ്പോൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും ചീത്തയായതായി കണ്ടെത്തി.

പരിശോധിച്ചപ്പോൾ വീടിന്റെ ഫ്യൂസ് ഊരിമാറ്റിയതായും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടു. ഒരു ലൈൻമാനുമായി ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരുടെ ആവശ്യത്തിലാണ് ഫ്യൂസ് ഊരിയതെന്ന് മനസിലായി. തുടർന്നാണ് പരാതി നൽകിയത്' - കബീർ പറഞ്ഞു.

Keywords:  India, Karnataka, Mangalore, News, Food, Electricity, Top-Headlines,  Spoils food in fridge; Consumer Forum orders to pay compensation.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia