Mangalore Airport | മംഗ്‌ളുറു വിമാനത്താവളത്തില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക! ഇനി ലഗേജുകള്‍ അലക്ഷ്യമായി വെച്ച് കറങ്ങാന്‍ നിക്കേണ്ട; കണ്ടെത്താന്‍ വിദഗ്ധരായ നായ്ക്കളുടെ സംഘത്തെ നിയോഗിച്ചു
Jul 17, 2023, 20:41 IST
മംഗ്‌ളുറു: (www.kasargodvartha.com) മംഗ്‌ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ ലഗേജുകളുടെ കാര്യത്തില്‍ ഇനി ശ്രദ്ധിക്കണം. ലഗേജുകള്‍ അശ്രദ്ധമായി ഉപേക്ഷിച്ച് എവിടെയെങ്കിലും പോയാല്‍, പരിശീലനം ലഭിച്ച നായ്ക്കള്‍ അവയെ എടുക്കും. ലഗേജ് പൂര്‍ണമായും പരിശോധിക്കാതെ തിരികെ നല്‍കുകയുമില്ല.
സിസിടിവിക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും പുറമെ, ഇപ്പോള്‍ വിമാനത്താവള പരിസരത്ത് വിദഗ്ധ നായ്ക്കളെയും സജ്ജീകരിച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍, ലാന്‍ഡിംഗ്, പാര്‍കിംഗ്, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാല് നായ്ക്കളുമുണ്ട്. സംശയാസ്പദമായ വസ്തുക്കള്‍ നായ്ക്കള്‍ കണ്ടെത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുകയും ചെയ്യും. കൂടാതെ, ലഗേജ് ഉടമയെ ചോദ്യം ചെയ്യലിനും വിധേയമാക്കും.
നിലവില്‍ മാക്‌സ്, റേന്‍ജര്‍, ജൂലി, ഗോള്‍ഡി എന്നിങ്ങനെ പേരുള്ള നാല് നായ്ക്കളാണുള്ളത്. അവയില്‍ ജൂലി പെണ്‍ നായയാണ്, മറ്റുള്ള ആണ്‍ ഇനമാണ്. മാക്‌സും റേന്‍ജറും 'ബെല്‍ജിയന്‍ മാലിനോയിസ്' ഇനങ്ങളാണെങ്കില്‍, ജൂലിയും ഗോള്‍ഡിയും ലാബ്രഡോറുകളാണ്. വിമാനത്താവളത്തിന്റെ പരിസരത്ത് എവിടെയായിരുന്നാലും, യാത്രക്കാര്‍ ബാഗോ മറ്റ് സാധനങ്ങളോ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോകരുതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Keywords: Mangalore Airport, Parking, Mangalore News, Malayalam News, Karnataka News, Mangalore International Airport, Travel News, Airport News, Special canine squad at Mangaluru International Airport to track unattended baggage.
< !- START disable copy paste --> 