Police open fire | സവര്‍കറുടെ ഫ്ലക്സ് മാറ്റിയെന്ന് കരുതുന്ന യുവാവിനെ പൊലീസ് വെടിവെച്ച് പിടിച്ചു
Aug 16, 2022, 20:00 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) ഷിവമോഗ്ഗ നഗരത്തിലെ അമീര്‍ അഹ്മദ് സര്‍കിളില്‍ തിങ്കളാഴ്ച സ്ഥാപിച്ച ആര്‍എസ്എസ് ആചാര്യന്‍ വിനായക ദാമോദര്‍ സവര്‍കറുടെ ഫ്ലക്സ് നീക്കം ചെയ്ത സംഘത്തില്‍ ഒരാളെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് ചൊവ്വാഴ്ച വെടിവച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു. ഷിവമോഗ്ഗയിലെ മുഹമ്മദ് സൈബുല്ല എന്ന ചാര്‍ബി (30)ക്ക് നേരെയാണ് വിനോബ നഗര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മഞ്ചുനാഥ് മുട്ടിന് താഴെ വെടിയുതിര്‍ത്തത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് എസ്‌ഐ പറഞ്ഞു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച സവര്‍കറുടെ പടം ഉള്‍പെട്ട ഫ്ലക്സ് സ്ഥാപിച്ചത് നീക്കം ചെയ്ത യുവാക്കളുടെ സംഘം ടിപ്പു സുല്‍ത്വാന്റെ ഛായാചിത്രമുള്ള ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഷിവമോഗ്ഗയിലെ നദീം (25), അബ്ദുര്‍ റഹ്മാന്‍ (25)എന്നിവരെ തിങ്കളാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന സൈബുല്ലയെ പിടികൂടാനായില്ല.
അതിനിടെ തിങ്കളാഴ്ച വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രേം സിങ് (20) അക്രമത്തിനിരയായി. ഗാന്ധി ബസാറിലെ കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന പ്രവീണിന് (27) മര്‍ദനമേറ്റ സംഭവമുണ്ടായി. ഈ സംഭവങ്ങളില്‍ മുഖ്യപ്രതി സൈബുല്ലയാവാമെന്ന നിഗമനത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഈ കേസില്‍ അറസ്റ്റ് ചെയ്യാനാണ് എസ്‌ഐയും സംഘവും ചൊവ്വാഴ്ച എത്തിയത്.
മേഖലയില്‍ ഈ മാസം 18വരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. കുവെമ്പു സര്‍വകലാശാല കോളജുകള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കി. പിജി പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഷിവമോഗ്ഗ നഗരം പൂര്‍ണമായി പൊലീസ് ബന്തവസിലാണ്.

Keywords: News, National, Top-Headlines, Karnataka, Mangalore, Controversy, Police, Clash, Religion, Shivamogga Clash, Shivamogga clash: Police open fire at suspect.
< !- START disable copy paste --> 