ജനങ്ങൾ തള്ളിയ മോദി സർകാർ വിദ്വേഷം വളർത്തി ഭിന്നിപ്പിക്കുന്നുവെന്ന് കെ കെ ശൈലജ
Nov 24, 2021, 20:04 IST
മംഗ്ളുറു: (www.kasargodvartha.com 24.11.2021) സംഘ്പരിവാർ നിയന്ത്രണത്തിൽ കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിച്ച് ഭരിക്കുന്ന നരേന്ദ്ര മോദി സർകാറിനെ രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം തള്ളുകയാണെന്ന് സിപിഎം കേന്ദ്ര കമിറ്റി അംഗം മുൻ കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ എംഎൽഎ. ഇത് മനസിലാക്കിയ സർകാറും പരിവാറും ജനങ്ങളിൽ മതവിദ്വേഷം വളർത്തി ഭിന്നിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു.
ഗുർപൂരിൽ പാർടി ദക്ഷിണ കന്നട ജില്ല സമ്മേളന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ ടീചെർ. ആർ എസ് എസ് ഹിന്ദുക്കളുടെ പേരുപറഞ്ഞ് സവർണ താല്പര്യം സംരക്ഷിക്കുകയാണ്. ബിജെപി സർകാറും മറ്റൊരു വഴിയിലില്ല. സംഘ്പരിവാറിന്റെ ഹിന്ദുവിൽ താഴ്ന്ന ജാതിക്കാരും ദലിതരും ഇല്ല. ഇടതുപക്ഷം ശക്തിപ്പെടുകയാണ് ഇതിന് പരിഹാരം. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർകാർ എല്ലാ മേഖലകളിലും മാതൃകയാണെന്ന് ശൈലജ അവകാശപ്പെട്ടു.
സംഘാടകർ ശൈലജയെ തുളുനാടിന്റെ പൈതൃക മുദ്രയായ പാളത്തൊപ്പി അണിയിച്ചും യക്ഷഗാന കലാരൂപം കൈമാറിയും ആദരിച്ചു. യു ബി ലോകയ്യ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ മുനീർ കാട്ടിപ്പള്ള, വസന്ത പൂജാരി, സദാശിവദാസ്, മനോജ് വാമഞ്ചൂർ, സുനിൽ കുമാർ ബജൽ എന്നിവർ പ്രസംഗിച്ചു.

Keywords: News, Karnataka, Mangalore, Inauguration, CPM, District, Conference, Top-Headlines, Rally, Government, Narendra-Modi, RSS, Politics, Political party, Shailaja Teacher inaugurated CPM Dakshina Kannada District Conference Rally.
< !- START disable copy paste --> 