city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ലാസ് മുറിയില്‍ ഇനി നമസ്‌കരിക്കില്ലെന്ന് ഉറപ്പ് നല്‍കി ഏഴ് കുട്ടികളും രക്ഷിതാക്കളും

സൂപ്പി വാണിമേല്‍

മംഗളൂരു: (www.kasargodvartha.com 12.02.2022) ഇനി ഒരിക്കലും ക്ലാസ് മുറിയില്‍ നമസ്‌കാരം നിര്‍വഹിക്കില്ലെന്ന് പുത്തൂര്‍ താലൂകിലെ കഡബ അങ്കത്തടുക്ക ഗവ ഹയര്‍ പ്രൈമറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധികൃതര്‍ക്ക് ഉറപ്പു നല്‍കി. ഈ വിദ്യാലയത്തിലെ 13 മുസ്ലിം വിദ്യാര്‍ഥികളില്‍ ഏഴു പേര്‍ ഈ മാസം നാലിന് വെള്ളിയാഴ്ച ഒഴിഞ്ഞ ക്ലാസില്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നു.

  
ക്ലാസ് മുറിയില്‍ ഇനി നമസ്‌കരിക്കില്ലെന്ന് ഉറപ്പ് നല്‍കി ഏഴ് കുട്ടികളും രക്ഷിതാക്കളും



ഈ രംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുത്തൂര്‍ ബ്ലോക് എജുകേഷന്‍ ഓഫീസര്‍ ലോകേഷ് ശനിയഴ്ച രാവിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. സ്‌കൂള്‍ അധികൃതരും ഏഴ് കുട്ടികളും അവരുടെ രക്ഷിതാക്കളും ഉള്‍പെടെ പങ്കെടുത്ത യോഗത്തില്‍ പൊതുവിദ്യാലയം ഒരു മതവിഭാഗത്തിന്റേയും ആരാധനകള്‍ക്ക് ഉപയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് ബി ഇ ഒ പറഞ്ഞു. ചട്ടവിരുദ്ധമായ കാര്യം എന്നറിയാതെയാണ് ക്ലാസില്‍ നമസ്‌കരിച്ചതെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ബോധിപ്പിച്ചു. അറിയാമായിരുന്നെങ്കില്‍ അങ്ങിനെ സംഭവിക്കില്ലായിരുന്നു.

വെള്ളിയാഴ്ച രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി മക്കളെ ജുമുഅ നിസ്‌കരിക്കാനായി പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. ഈ മാസം നാലിന് രക്ഷിതാക്കള്‍ വരാത്തതിനാല്‍ കുട്ടികള്‍ ക്ലാസ് മുറിയില്‍ നമസ്‌കരിക്കുകയായിരുന്നു. ക്ലാസ് നഷ്ടമാവുന്ന അവസ്ഥയുണ്ടെന്ന് മനസ്സിലായതിനാല്‍ വെള്ളിയാഴ്ച കുട്ടികളെ ഇനി പള്ളിയില്‍ കൊണ്ടുപോവുകയുമില്ലെന്ന് രക്ഷിതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

ആറ്, ഏഴ് ക്ലാസുകളിലാണ് ഏഴ് കുട്ടികള്‍ പഠിക്കുന്നത്. ആരാധനകള്‍ സ്‌കൂളില്‍ നടത്തില്ലെന്ന് എല്ലാ രക്ഷിതാക്കളും യോഗത്തില്‍ ഉറപ്പു നല്‍കിയതായി സ്‌കൂള്‍ വികസന സമിതി പ്രസിഡണ്ട് പ്രവീണ്‍ അങ്കത്തടുക്ക പറഞ്ഞു. നമസ്‌കാരം നടത്തിയത് സംബന്ധിച്ച് ക്ലസ്റ്റര്‍ റിസോഴ്‌സ് പേര്‍സനോട് ബി ഇ ഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
]

Keywords:  Karnataka,Mangalore, News,Study class, School, Religion, Parents, Students, Top-Headlines, Seven students and their parents have been assured that they will no longer offer prayer in the school.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia