city-gold-ad-for-blogger

Visited | 'ഏക സിവില്‍കോഡ് വേഗം നടപ്പാക്കണം'; ആവശ്യവുമായി സന്യാസിമാര്‍ ബിജെപി അധ്യക്ഷന്‍ നദ്ദയെ കണ്ടു

മംഗ്‌ളുറു: (www.kasargodvartha.com) രാജ്യത്ത് ഏക സിവില്‍കോഡ് നടപടികള്‍ വേഗത്തിലാക്കണമെന്ന് ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിലെ വിവിധ മഠാധിപതികളായ സന്യാസിമാര്‍ ബിജെപി ദേശീയ പ്രസിഡണ്ട് ജെപി നദ്ദയോട് ആവശ്യപ്പെട്ടു. ഉഡുപി ജില്ലയില്‍ പാര്‍ടി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ നദ്ദയെക്കണ്ട് സ്വാമിമാര്‍ ഇത് സംബന്ധിച്ച് നിവേദനം സമര്‍പിച്ചു.
        
Visited | 'ഏക സിവില്‍കോഡ് വേഗം നടപ്പാക്കണം'; ആവശ്യവുമായി സന്യാസിമാര്‍ ബിജെപി അധ്യക്ഷന്‍ നദ്ദയെ കണ്ടു

ദേശീയ വിദ്യാഭ്യാസ നയം മുന്‍ഗണന നല്‍കി നടപ്പാക്കുക, തുളു ഭാഷക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക, ക്ഷേത്രങ്ങളുടെ ഭൂമി കൈയേറ്റം തടയുക, ലൗജിഹാദിനെതിരെ എന്‍ഐഎ അന്വേഷണവും പശുക്കടത്തിനെതിരെ ശക്തമായ നടപടിയും ഊര്‍ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കേന്ദ്രമന്ത്രി ശോഭ കാറന്ത് ലാജെ, ബിജെപി ദേശീയ ജെനറല്‍ സെക്രടറി സിടി രവി എംഎല്‍എ, സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ എംപി, ഊര്‍ജ മന്ത്രി സുനില്‍കുമാര്‍, രഘുപതി ഭട്ട് എംഎല്‍എ എന്നിവര്‍ നദ്ദയുടെ ഒപ്പമുണ്ടായിരുന്നു.
           
Visited | 'ഏക സിവില്‍കോഡ് വേഗം നടപ്പാക്കണം'; ആവശ്യവുമായി സന്യാസിമാര്‍ ബിജെപി അധ്യക്ഷന്‍ നദ്ദയെ കണ്ടു

Keywords:  Latest-News, National, Karnataka, Mangalore, Visit, BJP, Politics, Political-News, Political Party, Seers in coastal Karnataka meet BJP chief Nadda.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia