'ഈശ്വരപ്പയെ പുറത്താക്കണം'; എസ് ഡി പി ഐ പ്രവർത്തകർ മംഗ്ളൂറിൽ കർണാടക മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടി
Apr 13, 2022, 17:31 IST
മംഗ്ളുറു: (www.kasargodvartha.com 13.04.2022) മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് മംഗ്ളൂറിൽ ബുധനാഴ്ച എസ്ഡിപിഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. കരാറുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടും കെ എസ് ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി വീശിയത്.
ചൊവ്വാഴ്ച ബിജെപി മേഖല കോർകമിറ്റി യോഗം കഴിഞ്ഞ് മംഗ്ളൂറിൽ തങ്ങിയ മുഖ്യമന്ത്രി ബുധനാഴ്ച ബണ്ട് വാൾ ബൺസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പാർടി പരിപാടിയിൽ പങ്കെടുക്കാൻ പോവുന്നതിനിടെ വിളച്ചലിലാണ് കരിങ്കൊടി വീശിയത്.
മുഖ്യമന്ത്രിയുടെ അകമ്പടി പൊലീസ് ഏതാനും പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

Keywords: N ews, National, Karnataka, Mangalore, Top-Headlines, Minister, SDPI, Police, BJP, Arrest, CM Basavaraj Bommai, SDPI workers wave black flags at CM Basavaraj Bommai's convoy.
< !- START disable copy paste -->