city-gold-ad-for-blogger

Panchayat | നാടകീയ സംഭവ വികാസങ്ങൾ; കർണാടകയിലെ തലപ്പാടിയിൽ എസ് ഡി പി ഐക്ക് പഞ്ചായത് പ്രസിഡന്റ് സ്ഥാനം; ബിജെപിയുടെ 2 അംഗങ്ങൾ പിന്തുണച്ചതായി റിപോർട്

മംഗ്ളുറു: (www.kasargodvartha.com) നാടകീയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ കർണാടകയിലെ തലപ്പാടിയിൽ എസ് ഡി പി ഐക്ക് പഞ്ചായത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റായി എസ് ഡി പി ഐ അംഗം ടി ഇസ്മാഈൽ വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റായി ബിജെപി അംഗം പുഷ്പവതി ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു.

Panchayat | നാടകീയ സംഭവ വികാസങ്ങൾ; കർണാടകയിലെ തലപ്പാടിയിൽ എസ് ഡി പി ഐക്ക് പഞ്ചായത് പ്രസിഡന്റ് സ്ഥാനം; ബിജെപിയുടെ 2 അംഗങ്ങൾ പിന്തുണച്ചതായി റിപോർട്

പ്രസിഡന്റാകുമെന്ന് കരുതിയിരുന്ന ബിജെപിയുടെ സത്യരാജ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളിൽ പരാജയപ്പെട്ടു. 24 വാർഡുകളിലായി ബിജെപി പിന്തുണയുള്ള 13 അംഗങ്ങളും കോൺഗ്രസ് പിന്തുണയുള്ള ഒരു അംഗവും എസ്ഡിപിഐ പിന്തുണയുള്ള 10 അംഗങ്ങളുമാണ് ഭരണസമിതിയിലുള്ളത്. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം വൈഭവ് വൈ ഷെട്ടി വിട്ടുനിന്നു. ഉംറയ്ക്ക് പോയിരുന്നതിനാൽ എസ്ഡിപിഐയുടെ ഡി ബി ഹബീബയും പങ്കെടുത്തില്ല.

ഇതോടെ എസ് ഡി പി ഐക്ക് ഒമ്പതും ബിജെപിക്ക് 13 വോടുകളുമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ എസ് ഡി പി ഐയുടെ ടി ഇസ്മാഈലിനും ബിജെപിയുടെ സത്യരാജിനും 11 വീതം വോട് ലഭിച്ചു. ഇതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിൽ ഇസ്മാഈൽ വിജയിക്കുകയും ചെയ്തു.

Panchayat | നാടകീയ സംഭവ വികാസങ്ങൾ; കർണാടകയിലെ തലപ്പാടിയിൽ എസ് ഡി പി ഐക്ക് പഞ്ചായത് പ്രസിഡന്റ് സ്ഥാനം; ബിജെപിയുടെ 2 അംഗങ്ങൾ പിന്തുണച്ചതായി റിപോർട്

ബിജെപി പിന്തുണയുള്ള രണ്ട് അംഗങ്ങൾ എസ് ഡി പി ഐക്ക് വോട് ചെയ്യുകയായിരുന്നുവെന്ന് ടിവി 9 റിപോർട് ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനം വനിത ബണ്ട്സ് വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. ബിജെപിയുടെ പുഷ്‌പാവതി ഷെട്ടി മാത്രമാണ് ആ വിഭാഗത്തിൽ നിന്നുള്ള ഏക അംഗം എന്നതിനാൽ അവർ എതിരില്ലാതെ വിജയിച്ചു.

അതേസമയം എസ് ഡി പി ഐക്ക് വോട് ചെയ്ത രണ്ടുപേർ സ്വതന്ത്രരാണെന്നും ഇവർ നേരത്തെ ബിജെപിയുമായി സഹകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ ബിജെപിയുടെ എതിർപക്ഷത്ത് നിൽക്കുന്നവരാണെന്ന് എസ് ഡി പി ഐ കേന്ദ്രങ്ങൾ പറയുന്നു. 'ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ തങ്ങളെ പിന്തുണക്കണമെന്ന് കോൺഗ്രസിനോട് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിജെപിയെ സഹായിക്കാൻ എന്ന തരത്തിൽ കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തില്ല. മറ്റാരോടും പിന്തുണക്കാൻ എസ്ഡിപിഐ അവശ്യപ്പെട്ടിട്ടുമില്ല', എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കുന്നു.

Keywords: News, National, Karnataka, SDPI, Talapady Panchayat, BJP, Mangalore, SDPI bags president's post in Talapady Panchayat with BJP's support.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia