ഫാസിൽ കൊലപാതകം: മംഗ്ളൂറിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; രാത്രി 10 മണിക്ക് ശേഷം വാഹനമോടിക്കുന്നതിന് നിയന്ത്രണം; 'കടയിലെ ജീവനക്കാർ അക്രമികളെ തുരത്താൻ സാധങ്ങൾ വലിച്ചെറിഞ്ഞെങ്കിലും രക്ഷപ്പെടുത്താനായില്ല'
Jul 29, 2022, 10:51 IST
മംഗ്ളുറു: (www.kasargodvartha.com) സൂറത് കലിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പനമ്പൂർ, ബജ്പെ, മുൽക്കി, സൂറത് കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകൾക്കും കോളജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് പൊലീസ് കമീഷണർ എൻ ശശി കുമാർ ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി.
വ്യാഴാഴ്ച വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലി (24) നെ യുവാവിനെ സൂറത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമായി സംസാരിക്കുന്നതിനിടെ തുണിക്കടയ്ക്ക് പുറത്ത് വെച്ച് ഫാസിലിനെ ആദ്യം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'വെള്ള നിറത്തിലുള്ള കാറിൽ എത്തിയ സംഘം, തുണിക്കടയ്ക്ക് പുറത്തുള്ള തെരുവിൽ വെട്ടുകത്തികളുമായി ഫാസിലിനെ പിന്തുടരുകയും പിന്നീട് അക്രമികളിൽ നിന്ന് അഭയം തേടാൻ കടയ്ക്കുള്ളിലേക്ക് ഓടിയപ്പോൾ പിന്തുടരുകയും വളയുകയും ചെയ്തു. കടയിലെ ജീവനക്കാർ ആക്രമണം തടയാനും അക്രമികളെ തുരത്താനും അവർക്ക് നേരെ ദൂരെ നിന്ന് സാധനങ്ങൾ എറിയാൻ ശ്രമിച്ചപ്പോഴും ഇയാളെ വെട്ടി കൊണ്ടിരുന്നു. ഫാസിൽ കുഴഞ്ഞുവീണതിന് ശേഷവും സംഘം ആക്രമിക്കുകയായിരുന്നു', പൊലീസിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു.
അടുത്തടുത്ത ദിവസങ്ങളിലായി ദക്ഷിണ കന്നഡ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ജൂലൈ 19 ന് കലഞ്ജ ഗ്രാമത്തില്‍ മസ്ഊദ്, ജൂലായ് 26ന് സുള്ള്യയിൽ ബിജെപി യുവനേതാവ് പ്രവീൺ നെട്ടാറെ എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഫാസിലിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവീണിന്റെ കൊലപാതകവുമായി പരോക്ഷമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. 'ആക്രമണം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന ദൃക്സാക്ഷിയിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഞങ്ങൾ ചില വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൂറത് കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൊലപാതത്തിന്റെ കാരണം അന്വേഷിച്ച് വരികയാണ്', പൊലീസ് കമീഷണർ പറഞ്ഞു.
സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണറേറ്റിന്റെ അധികാരപരിധിയിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപെടുത്തിയിട്ടുണ്ട്. 19 ചെക് പോസ്റ്റുകൾ തുറന്നിട്ടുണ്ടെന്നും രാത്രി 10 മണിക്ക് ശേഷം മതിയായ കാരണമില്ലാതെ വാഹനമോടിക്കുന്നവർ അന്വേഷണം നേരിടേണ്ടിവരുമെന്നും അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും കമീഷണർ വ്യക്തമാക്കി. ക്രമസമാധാന താത്പര്യം മുന്‍നിര്‍ത്തി പ്രാര്‍ഥനകള്‍ വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.
Keywords: Schools, colleges in Panambur, Bajpe, Mulki, Surathkal given holiday following murder, Karnataka, Mangalore, News, Top-Headlines, Murder-case, Police Station, School, College, Investigation.
< !- START disable copy paste -->