city-gold-ad-for-blogger

Social Responsibility | പണ്ഡിതന്മാർ പ്രബോധന രംഗത്ത് കരുത്താർജ്ജിക്കണം: കാന്തപുരം

Kanthapuram at Karnataka Saadi Conference
Photo: Arranged

● രാജ്യത്ത് സമാധാനവും സൗഹൃദവും നിലനിർത്തുന്നതിൽ  എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് പണ്ഡിത സമൂഹം. 
● ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിക അജണ്ടയല്ല.
● ദേളി ജാമിഅ സഅദിയ്യ 55-ാം വാർഷികത്തോടനുബന്ധിച്ച് ഈ യോഗം നടന്നു.  

മംഗലാപുരം: (KasargodVartha) തിന്മകളെ പ്രതിരോധിക്കാനും സമൂഹത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങളെ ചെറുക്കാനും മഹല്ല് തലങ്ങളിൽ പ്രബോധനം നടത്താനും സമൂഹമാകെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നതിൽ പണ്ഡിതന്മാർ കൂടുതൽ സജീവമാകണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. കാസർകോട് ദേളി ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക ഭാഗമായി മംഗലാപുരത്ത് മംഗലാപുരം സാഗർ ഓഡിറ്റോറിയത്തിൽ നടന്ന കർണാടക സഅദി പണ്ഡിത സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സമാധാനവും സൗഹൃദവും നിലനിർത്തുന്നതിൽ  എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് പണ്ഡിത സമൂഹം. ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിക അജണ്ടയല്ല. മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ മത വിഭാഗങ്ങൾക്കും സൗഹാർദ്ദത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നു. അത് സംരക്ഷിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും ബാധ്യതയാണെന്ന് കാന്തപുരം പറഞ്ഞു.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. കര്‍ണാടക ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി ജനറല്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പി ഉബൈദുല്ലാഹി നദ്വി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, യുകെ മുഹമ്മദ് വളവൂര്‍, ഉസ്മാന്‍ സഅദി പട്ടോരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുഹമ്മദ് ഹാജി സാഗര്‍, എച്ച് എച്ച് ഹമീദ് ഹാജി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, റഷീദ് ഹാജി മംഗലാപുരം, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, എസ് കെ ഖാദിര്‍ ഹാജി മുടിപ്പു, ഹഫീള് സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഷ്റഫ് സഅദി മല്ലൂർ സ്വാഗതവും യഅ്കൂബ് സഅദി നന്ദിയും പറഞ്ഞു.

പടം: ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക ഭാഗമായി മംഗലാപുരത്ത് നടന്ന കര്‍ണാടക സഅദി സംഗമത്തില്‍ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

 #Kanthapuram #CommunityAwareness #Peace #Scholars #Karnataka #DrugPrevention

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia