സംഘ്പരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു-ബ്രിന്ദ കാരാട്ട്
Mar 21, 2022, 23:22 IST
മംഗളൂരു:(www.kasargodvartha.com 21.03.2022) മത സൗഹാർദ അന്തരീക്ഷം തടസ്സപ്പെടുത്തുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് സംഘ്പരിവാർ നടത്തുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. മംഗളൂറു ടൗൺഹാളിൽ സിപിഎം സൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ന്യൂനപക്ഷ വിഭാഗങ്ങളെ അപമാനിച്ചും ആക്രമിച്ചും വേട്ടയാടുകയാണ് കേന്ദ്ര, കർണാടക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘ്പരിവാർ ചെയ്യുന്നതെന്ന് ബ്രിന്ദ പറഞ്ഞു. ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയിൽ ഹരജിക്കാർക്ക് അനുകൂല വിധിയുണ്ടാവും എന്നാണ് വിശ്വാസം.
സിപിഎം സംസ്ഥാന സെക്രടറി യാദവ് ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുനീർ കാട്ടിപ്പള്ള, കെ നീല, യമുന ഗൗൺകർ, സാമൂഹിക പ്രവർത്തകരായ ഗുരുശാന്ത്, മഹന്ദേശ്, സിപിഎം ജില്ല സെക്രടറി സുനിൽ കുമാർ ബജൽ, കൃഷ്ണപ്പ കൊഞ്ചാഡി, ജയന്തി ഷെട്ടി എന്നിവർ പ്രസംഗിച്ചു.

Keywords: News, Karnataka, Top-Headlines, Mangalore, Political party, CPIM, Government, State, Secretary, CPM, Sangh Parivar, Brinda Karat, Sangh Parivar hunts down minorities-Brinda Karat.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.