city-gold-ad-for-blogger

Sailors | നൈജീരിയയിൽ കുടുങ്ങിയ നാവികർക്ക് ഐക്യദാർഢ്യവുമായി കാസർകോട്ട് നാവികർ ഒത്തുചേർന്നു

ഉദുമ: (www.kasargodvartha.com) നൈജീരിയയിൽ തടഞ്ഞുവച്ചിരിക്കുന്ന നാവികർക്ക് ഐക്യദാർഢ്യവുമായി പാലക്കുന്ന് ടൗണിൽ നാവികർ ഒത്തുചേർന്നു. കാസർകോട് മെർചന്റ് നേവി അസോസിയേഷൻ, കാസർകോട് മെർചന്റ് നേവി ഓഫീസർസ് ആൻഡ് എൻജിനീയർസ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് നൈജീരിയയിൽ കുടുങ്ങിയ എംടി ഹീറോയിക് ഇടുൻ എന്ന കപ്പലിലെ മൂന്ന് മലയാളികൾ അടക്കമുള്ള 26 നാവികർക്ക് 'വി സപോർട്' കാംപയിൻ സംഘടിപ്പിച്ചത്.
  
Sailors | നൈജീരിയയിൽ കുടുങ്ങിയ നാവികർക്ക് ഐക്യദാർഢ്യവുമായി കാസർകോട്ട് നാവികർ ഒത്തുചേർന്നു

നാവികരെ തിരിച്ച് കൊണ്ടുവരാൻ സംസ്ഥാന, കേന്ദ്ര സർകാരുകൾ ചെയ്യുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നതോടൊപ്പം ത്വരിത ഗതിയിൽ മറ്റു നടപടികൾ പൂർത്തീകരിച്ചു നാവികരെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

മംഗലാപുരം തുറമുഖ പൈലറ്റ് ക്യാപ്റ്റൻ സുരേഷ് പേറയില്‍ കാംപയിൻ ഉദ്ഘാടനം ചെയ്തു. കാസർകോട് മെർചന്റ് നേവി അസോസിയേഷൻ പ്രസിഡന്റ്‌ രാജേന്ദ്രൻ മുതിയക്കാൽ അധ്യക്ഷനായി. സെക്രടറി ജയരാജ്‌ പിവി, കാസർകോട് മെർചന്റ് നേവി ഓഫീസർസ് ആൻഡ് എൻജിനീയർസ് അസോസിയേഷൻ ട്രഷറർ ക്യാപ്റ്റൻ ബാലൻ അരിയാസം, അജേഷ് അമ്പു ഞെക്ലി, പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Keywords:  Uduma, Kasaragod, Kerala, News, Top-Headlines, Merchant-navy, Palakunnu, Mangalore, Sailors detained in Nigeria: sailors held solidarity in Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia