city-gold-ad-for-blogger

Controversy | പള്ളി മിനാരത്തില്‍ കാവിക്കൊടി കെട്ടിയ നിലയിൽ; മതമൈത്രികൂട്ടായ്മ അഴിച്ചിറക്കി

മംഗളൂറു: (www.kasargodvartha.com)  മസ്ജിദിന്റെ മിനാരത്തിന്റെ ഏറ്റവും മുകളില്‍ കെട്ടിയ നിലയിൽ കണ്ടെത്തിയ കാവിക്കൊടി പ്രദേശവാസികള്‍ അഴിച്ചിറക്കി. ബെളഗാവി ജില്ലയില്‍ മുഡലഗി താലൂകിലേ അറബവി ഗ്രാമത്തിലെ സുട്ടിഗെരി മൈതാനത്തെ പള്ളിയുടെ മിനാരത്തിലാണ് സംഭവം നടന്നത്.

Controversy | പള്ളി മിനാരത്തില്‍ കാവിക്കൊടി കെട്ടിയ നിലയിൽ; മതമൈത്രികൂട്ടായ്മ അഴിച്ചിറക്കി


ബുധനാഴ്ച പുലർചെ പ്രാർഥനക്ക് എത്തിയ വിശ്വാസികളുടെ ശ്രദ്ധയിൽ സംഭവം പെടുകയായിരുന്നു. നേരംപുലര്‍ന്നതോടെ വിവിധ മതവിഭാഗങ്ങളിലെ ഗ്രാമീണര്‍ ആരാധനാലയ പരിസരത്ത് ഒത്തുകൂടി. തലേന്നു രാത്രി ഏതോ കുബുദ്ധികള്‍ ഗൂഢോദ്ദ്യേശത്തോടെ ചെയ്ത പ്രവൃത്തിയെ എല്ലാവരും ഏകസ്വരത്തില്‍ അപലപിച്ചു.

വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുടെ നിര്‍ദേശം അനുസരിച്ച് യുവാക്കള്‍ കയറി മിനാരത്തിലെ കാവിക്കൊടി അഴിച്ചിറക്കി. പൊലീസില്‍ പരാതി നല്‍കിയതായി പള്ളി കമിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Keywords:  Karnataka, Mangalore, Controversy, News, Top-Headlines, Masjid, Religion, Police, Cmplaint, Saffron flag tied on the minaret of masjid was unfurled by the religious alliance

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia