Rs. 2 Crore seized | ടികറ്റില്ലാത്ത ട്രെയിൻ യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 2 കോടി രൂപ പിടികൂടി
Jun 10, 2022, 18:26 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) മുംബൈയിൽ നിന്നുള്ള ട്രെയിനിൽ മംഗ്ളൂറിലേക്ക് ടികറ്റില്ലാതെ യാത്ര ചെയ്ത യുവാവിൽ നിന്ന് കണക്കിൽപ്പെടാത്ത രണ്ടുകോടി രൂപ റെയിൽവേ പൊലീസ് പിടികൂടി. രാജസ്താൻ സ്വദേശി ചെൻ സിങ് എന്ന മനോഹർ സിങിനെ (22) ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ടികറ്റ് പരിശോധനക്കിടയിൽ കുടുങ്ങിയ ഇയാളിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പിഴ ഈടാക്കിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ യാത്രക്കാരനെക്കുറിച്ച് റെയിൽവേ പൊലീസിന് വിവരം നൽകി. അവർ നടത്തിയ പരിശോധനയിലാണ് കറൻസികൾ കണ്ടെത്തിയത്. 100 ചെറിയ പൊതികളിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോടുകൾ.
മുംബൈയിലെ ഭരത് ഭായ് എന്ന പിന്റു മംഗ്ളൂറിലെ രാജു എന്നയാൾക്ക് കൈമാറാൻ ഏൽപ്പിച്ചതാണ് പണമെന്ന് സിങ് പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.

Keywords: Mangalore, Karnataka, News, Police, Arrest, Cash, Top-Headlines, Seized, Information, Mumbai, 2 crore Rupees seized from train passenger.