Railway | ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബര്‍ 11 മുതല്‍ മംഗ്ളുറു-ചെന്നൈ മെയിലിന്റെ സമയം മാറും; പുതിയ ടൈം ടേബിള്‍ ഇങ്ങനെ
Nov 8, 2022, 17:20 IST
മംഗ്ളുറു: (www.kasargodvartha.com) ചെന്നൈയിലേക്കുള്ള ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ഇതോടൊപ്പം കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഏര്‍പെടുത്തിയ മണ്‍സൂണ്‍ ടൈം ടേബിള്‍ അവസാനിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പുതിയ സമയത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
മംഗ്ളുറു-ചെന്നൈ മെയില്‍ (12602) ഉച്ചയ്ക്ക് 1.30ന് പകരം 25 മിനിറ്റ് വൈകി വെള്ളിയാഴ്ച മുതല്‍ 1:55ന് ആയിരിക്കും മംഗ്ളൂറില്‍ നിന്ന് പുറപ്പെടുക. കാസര്‍കോട് 2.35 (നേരത്തെ 2.10), കോഴിക്കോട് 5.30 (നേരത്തെ 5.10), ചെന്നൈ സെന്‍ട്രല്‍ പിറ്റേദിവസം രാവിലെ 6.10 (നേരത്തെ 5.35) എന്നിങ്ങനെയാണ് പുതിയ സമയം.
കൂടാതെ, ആലപ്പുഴ-ചെന്നൈ (22640) ട്രെയിന്‍ വൈകീട്ട് 4:05ന് പകരം 3:40ന് ആയിരിക്കും ഇനി ആലപ്പുഴയില്‍ നിന്ന് പുറപ്പെടുക. പുതിയ വന്ദേ ഭാരത് സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍ 20607/ 20608) ഈ മാസം 11 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ-ബെംഗ്ളുറു-മൈസൂറു റൂടില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

Keywords: Latest-News, National, Karnataka, Top-Headlines, Chennai, Train, Indian-Railway, Railway, ALERT, Government, Chennai Mail, Revised time table of Chennai Mail.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.