city-gold-ad-for-blogger

Railway | ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബര്‍ 11 മുതല്‍ മംഗ്‌ളുറു-ചെന്നൈ മെയിലിന്റെ സമയം മാറും; പുതിയ ടൈം ടേബിള്‍ ഇങ്ങനെ

മംഗ്‌ളുറു: (www.kasargodvartha.com) ചെന്നൈയിലേക്കുള്ള ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ഇതോടൊപ്പം കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഏര്‍പെടുത്തിയ മണ്‍സൂണ്‍ ടൈം ടേബിള്‍ അവസാനിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പുതിയ സമയത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
           
Railway | ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബര്‍ 11 മുതല്‍ മംഗ്‌ളുറു-ചെന്നൈ മെയിലിന്റെ സമയം മാറും; പുതിയ ടൈം ടേബിള്‍ ഇങ്ങനെ

മംഗ്‌ളുറു-ചെന്നൈ മെയില്‍ (12602) ഉച്ചയ്ക്ക് 1.30ന് പകരം 25 മിനിറ്റ് വൈകി വെള്ളിയാഴ്ച മുതല്‍ 1:55ന് ആയിരിക്കും മംഗ്‌ളൂറില്‍ നിന്ന് പുറപ്പെടുക. കാസര്‍കോട് 2.35 (നേരത്തെ 2.10), കോഴിക്കോട് 5.30 (നേരത്തെ 5.10), ചെന്നൈ സെന്‍ട്രല്‍ പിറ്റേദിവസം രാവിലെ 6.10 (നേരത്തെ 5.35) എന്നിങ്ങനെയാണ് പുതിയ സമയം.
                   
Railway | ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബര്‍ 11 മുതല്‍ മംഗ്‌ളുറു-ചെന്നൈ മെയിലിന്റെ സമയം മാറും; പുതിയ ടൈം ടേബിള്‍ ഇങ്ങനെ

കൂടാതെ, ആലപ്പുഴ-ചെന്നൈ (22640) ട്രെയിന്‍ വൈകീട്ട് 4:05ന് പകരം 3:40ന് ആയിരിക്കും ഇനി ആലപ്പുഴയില്‍ നിന്ന് പുറപ്പെടുക. പുതിയ വന്ദേ ഭാരത് സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍ 20607/ 20608) ഈ മാസം 11 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ-ബെംഗ്‌ളുറു-മൈസൂറു റൂടില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

Keywords:  Latest-News, National, Karnataka, Top-Headlines, Chennai, Train, Indian-Railway, Railway, ALERT, Government, Chennai Mail, Revised time table of Chennai Mail.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia