city-gold-ad-for-blogger

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിട. അധ്യാപകൻ മരിച്ചു

കാസർകോട്: (www.kasargodvartha.com 21.12.2021) വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിട. അധ്യാപകൻ മരിച്ചു. തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ ടി എ ഉസ്മാൻ മാസ്റ്റർ (65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തിന്റെ ബൈകിൽ വന്ന് വീടിന് സമീപം ഇറങ്ങിയ ഉസ്മാൻ മാസ്റ്ററെ മറ്റൊരു ബൈക് വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ കാസർകോട് ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ഫാദർ മുള്ളർ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർടെത്തിന് ശേഷം അഞ്ച് മണിയോടെ പട്ലയിലെ ഖബർസ്ഥാനിൽ ഖബറടക്കും.
                  
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിട. അധ്യാപകൻ മരിച്ചു

1975 ൽ ഗവ. മുസ്ലീം ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ സിയും കാസർകോട് ഗവ. കോളജിൽ നിന്ന് ബിരുദവും ഫറോഖ് കോളജിൽ നിന്ന് എം എയും തലശേരി ബി എഡ് സെന്ററിൽ നിന്ന് ബി എഡും അദ്ദേഹം കരസ്ഥമാക്കി. കാസർകോട് ഗവ. ഗേൾസ് ഹൈസ്കൂളിൽ അധ്യാപകനായിരിക്കെ 2013 ൽ വിരമിച്ചു. കെ എ ടി എഫ് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്നു.

വിരമിച്ചതിന് ശേഷം ഉർദുവിൽ ഡിപ്ലോമയും ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ രാഷ്ട്ര ഭാഷ സെർടിഫികെറ്റും നേടിയിരുന്നു. അടുത്തിടെ കേരള അറബിക് ടീചേർസ് ഫെഡറേഷന്റെ ജില്ലാ സമ്മേളനത്തിൽ വെച്ച് ആദരിച്ചിരുന്നു.

മുൻ എംഎൽഎ പരേതനായ ടി ഇ ഇബ്രാഹിമിന്റെ സഹോദര പുത്രനാണ്.

ടി എ അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുമയ്യ. മക്കൾ: റശാദ് (ഖത്വർ), റാഹിദ്, റഫാദ്, ഹസ്‌നബ്.

സഹോദരങ്ങൾ: ടി എ മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, ഖാലിദ്, സുലൈഖ, സുബൈദ, സാഹിറ.

Keywords :  Kerala, News, Kasaragod, Top-Headlines, Teacher, Accidental-Death, Mangalore, Hospital, Government, College, Arabic, Hindi, Retired teacher died, who was undergoing treatment in accident.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia