city-gold-ad-for-blogger

DCC office | വാസ്തു ദോഷമകറ്റാൻ മംഗ്ളൂറിൽ ഡി സി സി ഓഫീസ് പടവുകൾ എട്ടിൽ നിന്ന് ഒമ്പതാക്കുന്നു


മംഗ്ളുറു: (www.kasargodvartha.com) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിൽ കോൺഗ്രസ് എട്ട് സീറ്റുകളിൽ ഏഴിലും പൊട്ടിയതിന്റെ ദോഷമകറ്റാൻ പാർടി വഴി കണ്ടെത്തി. മല്ലികട്ടെ ജില്ലാ കോൺഗ്രസ് ഭവനിലേക്കുള്ള പടവുകൾ ഇരട്ടയക്കം എട്ടിൽ നിന്ന് ഒമ്പതാക്കി പണിയുന്നതിലൂടെ വാസ്തുദോഷം നീക്കാം എന്നാണ് വിശ്വാസം.

             
DCC office | വാസ്തു ദോഷമകറ്റാൻ മംഗ്ളൂറിൽ ഡി സി സി ഓഫീസ് പടവുകൾ എട്ടിൽ നിന്ന് ഒമ്പതാക്കുന്നു

സിദ്ധാരാമയ്യയുടെ സർകാർ ഭരിച്ചപ്പോൾ മൂന്ന് കോടി രൂപ മുടക്കി നിർമിച്ചതാണ് ജില്ലാ കോൺഗ്രസ് ഓഫീസ് സമുച്ചയം. ബി രമാനാഥ റൈ, യു ടി ഖാദർ എന്നീ മന്ത്രിമാർ ഉൾപെടെ ജില്ലയിൽ ഏഴ് എംഎൽഎമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. ബിജെപിക്ക് സുള്ള്യ സംവരണ മണ്ഡലത്തിൽ എസ് അങ്കാറ മാത്രം. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മംഗ്ളുറു മണ്ഡലത്തിൽ നിന്ന് യു ടി ഖാദർ ഒഴികെ മറ്റ് ഏഴിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെടുകയായിരുന്നു.            
                  
DCC office | വാസ്തു ദോഷമകറ്റാൻ മംഗ്ളൂറിൽ ഡി സി സി ഓഫീസ് പടവുകൾ എട്ടിൽ നിന്ന് ഒമ്പതാക്കുന്നു

മറ്റൊരു തെരഞ്ഞെടുപ്പ് മുറ്റത്ത് എത്തി നിൽക്കെയാണ് ഡി സി സി ഓഫീസിൽ വാസ്തു വിധിപ്രകാരം ക്രമീകരണങ്ങൾ നടക്കുന്നത്. ഇക്കാര്യം ഏറെ നേതാക്കളും സമ്മതിക്കുന്നു. പ്രിയദർശിനി ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടം. അതേസമയം ഡി സി സി പ്രസിഡണ്ട് ഹരീഷ് കുമാറിന്റെ പ്രതികരണം ഇങ്ങിനെ: 'വാസ്തുദോഷ വിഷയമൊന്നും ഇല്ല. ഞങ്ങളുടെ കെട്ടിടത്തിൽ ആവശ്യാനുസരണം അറ്റകുറ്റപ്പണിക്ക് ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ?'.

Keywords: Repair works at DCC office in Mangalore, Karnataka,Mangalore,news,Top-Headlines,Government,Congress,BJP,president,DCC-office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia