city-gold-ad-for-blogger
Aster MIMS 10/10/2023

ചോരതുടിക്കും കാവിപ്പടക്കൈകളിൽ പീതവർണക്കൊടിയേന്തിച്ച് പൂജാരി; കേരള സർകാരിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച സംഭവം കർണാടകയിൽ കത്തുന്നു

മംഗ്ളുറു: (www.kasargodvartha.com 27.01.2022) മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി ജനാർധന പൂജാരിയാണിപ്പോൾ ശ്രീനാരായണ ഗുരു ഭക്തരുടെ മനസിൽ പ്രതിഷ്ഠ. 84 ന്റെ അലട്ടുകൾ ഏറെയുണ്ടായിട്ടും കേന്ദ്ര സർകാറിന്റെ ഗുരു നിന്ദക്കെതിരെ തെരുവിലിറങ്ങിയ പൂജാരിക്കു പിന്നിൽ ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിലെ മതേതര മനസ്കർ അണിനിരന്നതായിരുന്നു റിപബ്ലിക് ദിന കാഴ്ചകൾ.

ചോരതുടിക്കും കാവിപ്പടക്കൈകളിൽ പീതവർണക്കൊടിയേന്തിച്ച് പൂജാരി; കേരള സർകാരിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച സംഭവം കർണാടകയിൽ കത്തുന്നു

കാവിക്കൊടികളേന്തി സംഘ്പരിവാർ പ്രകടനങ്ങളിൽ കണ്ണികളാവാറുള്ള ചോരതുടിക്കും കൈകൾ പീതവർണ ഷാൾ പുതച്ചും കൊടി പറത്തിയും ഒരു ജാതി, ഒരു മതം, ഒരു ദൈവം സന്ദേശങ്ങൾ ഉരുവിട്ട് പൂജാരി നയിച്ച സ്വാഭിമാൻ യാത്രയിൽ മംഗ്ളൂറിൽ കങ്കനടി മുതൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ സമാപനം വരെ പങ്കാളികളായി.

ഡൽഹി റിപബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുൻനിറുത്തിയുള്ള കേരള സർകാർ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച സംഭവം കർണാടകയിൽ ബിജെപിയെ മുൾമുനയിൽ നിറുത്തുകയാണ്. സ്വാഭിമാൻ യാത്രയിൽ അണിനിരന്ന സംഘ്പരിവാർ യുവാക്കളുടെ പ്രതിഷേധം അവിടെ അവസാനിച്ചില്ല. സർകാർ തീരുമാനത്തിന് കാത്തുനിൽക്കാതെ മംഗ്ളുറു ലേഡിഹിൽ സർകിളിന് ബ്രഹ്മശ്രീ ശ്രീനാരായണ ഗുരു സർകിൾ എന്ന് നാമകരണം ചെയ്താണ് ബജ്റംഗ്ദൾ പ്രവർത്തകർ ചങ്കിൽ ഗുരുവാണെന്ന് പ്രഖ്യാപിച്ചത്.

കങ്കനടിയിൽ തുടങ്ങിയ സ്വാഭിമാൻ പദയാത്ര കുദ്രോളി ശ്രീ ഗോകർണനാഥ ക്ഷേത്രത്തിൽ സമാപിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത നീക്കം. ലേഡിഹിൽ സർകിളിൽ പീതവർണ തോരണങ്ങൾ തൂക്കിയ ബജ്റംഗ്ദൾ യുവാക്കൾ ശ്രീനാരായണ ഗുരുവിന്റെ ഫോടോ സഹിതം നാമകരണം നടത്തി.

ഈ സ്ഥലത്തിന് ഗുരുവിന്റെ പേരിടണം എന്ന ആവശ്യം കഴിഞ്ഞ വർഷം ജനുവരിയിൽ മംഗ്ളുറു കോർപറേഷൻ യോഗത്തിൽ കോൺഗ്രസും എസ് ഡി പി ഐയും ഉൾപെട്ട പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

എന്നാൽ ആറ് മാസം കഴിഞ്ഞാണ് ബിജെപി ഭരിക്കുന്ന മംഗ്ളുറു കോർപറേഷൻ ഈ ആവശ്യം സർകാറിന്റെ പരിഗണനക്ക് അയച്ചത്. സർകാറാവട്ടെ ക്രമസമാധാന പ്രശ്നം ഉണ്ടാവുമോ എന്നാരാഞ്ഞ് പൊലീസ് റിപോർട് തേടി ഏതാനും ദിവസം മുമ്പ് ഫയൽ ദക്ഷിണ കന്നട ജില്ല പൊലീസ് മേധാവിക്കും മംഗ്ളുറു സിറ്റി പൊലീസ് കമീഷനർക്കും അയച്ചു. ഇതിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ സർകാരിനേയും മംഗ്ളുറു കോർപറേഷൻ ഭരണസമിതിയേയും ഞെട്ടിച്ചത്. സർകിളിന് അനധികൃതമായി നാമകരണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് കോർപറേഷൻ കമീഷനർ അക്ഷയ് ശ്രീധരൻ പറഞ്ഞു.

കേരളത്തിൽ ശ്രീനാരായണ ഗുരു ദർശനങ്ങൾ സൃഷ്ടിച്ച ഓളം ദക്ഷിണ കനറയിലും വീശിയതിന്റെ പിന്നിൽ പ്രവർത്തിച്ച ബില്ലവ സമുദായ നേതാവെന്ന നിലയിൽ സ്വീകാര്യനാണ് ജനാർധന പൂജാരി.1912ൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രം ബില്ലവ സമുദായത്തിലെ വ്യാപാര പ്രമുഖൻ അധ്യക്ഷ കൊറഗപ്പ മുൻകൈയെടുത്തായിരുന്നു ഗുരുവിന്റെ ആശീർവാദത്തോടെ ജാതി വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും പ്രവേശിച്ച് പ്രാർഥിക്കാവുന്ന ക്ഷേത്രം പണിതത്.

ജനാർധന പൂജാരിയുടെ നേതൃത്വത്തിൽ നവീകരണം നടത്തിയ ക്ഷേത്രം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് 1991ൽ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലെ ഈഴവരാണ് കർണാടകയിലെ പൂജാരി എന്നറിയപ്പെടുന്ന സമുദായം. കുദ്രോളി ക്ഷേത്രം മുഖ്യ ട്രസ്റ്റിയാണ് ജനാർധന പൂജാരി. മംഗ്ളൂറിൽ നിന്ന് തുടർചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന പൂജാരി തീരദേശത്ത് കാവി രാഷ്ട്രീയം പിടിമുറുക്കിയതിനെത്തുടർന്നാണ് പരാജയത്തിന്റെ കൈപ്പറിഞ്ഞത്.


Keywords:  Mangalore, Karnataka, News, India, Protest, Minister, Republic day celebrations, Udupi, New Delhi, Youth, BJP, Government, Congress, SDPI, Temple, Rejection of Narayana Guru tableau; Janardhana Poojary held massive protest In Mangaluru. 



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia