Rally | മണിപ്പൂര്‍ സംഘര്‍ഷം: അക്രമിക്കപ്പെടുന്നവർക്ക് ഐക്യദാർഢ്യവുമായി മംഗ്ളൂറിൽ റാലി
Jun 7, 2023, 11:32 IST
മംഗ്ളുറു: (www.kasargodvartha.com) മണിപ്പൂരിൽ അക്രമിക്കപ്പെടുന്നവർക്ക് ഐക്യദാർഢ്യവും സമാധാനത്തിനുള്ള ആഹ്വാനവുമായി സമാന മനസ്ക സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം മംഗ്ളുറു നഗരത്തിൽ ക്ലോക് ടവർ കേന്ദ്രീകരിച്ച് റാലി നടത്തി. മംഗ്ളുറു കത്തോലിക സഭ, മംഗ്ളുറു യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നിവ ചേർന്ന് ഒരുക്കിയ റാലിയിൽ മറ്റു സംഘടനകളും പങ്കാളികളായി.
മംഗ്ളുറു രൂപത പിആർഒ റോയ് കസ്റ്റെലിനൊ ഉദ്ഘാടനം ചെയ്തു. കിന്നിഗോളി ദേവാലയം പാരിഷ് ഫാ. ഫോസ്റ്റിൻ ലോബോ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള, സിസ്റ്റർ സിസിലിയ മെൻഡോൻക, സ്റ്റാൻലി ലോബോ, ഫാ. ജെ ബി സൽദാൻഹ, ഫാ. മാക്സിംനോറോൻൻ, അനിൽ സകറിയ, സിപിഎം ജില്ല കമിറ്റി അംഗം സുനിൽ കുമാർ ബജാൽ, സിഐടിയു ജില്ല വൈസ് പ്രസിഡന്റ് സുകുമാർ തൊക്കോട്ട് എന്നിവർ പ്രസംഗിച്ചു.
Keywords: News, National, Mangalore, Karnataka, Manipur violence, Rally, Rally held to express solidarity with people suffering in Manipur.
< !- START disable copy paste -->