city-gold-ad-for-blogger

Investigation | ബജ്‌റംഗ്ദള്‍ - വിശ്വ ഹിന്ദുപരിഷത് നേതാവിന്റെ മരണത്തിലെ ദുരൂഹ നീങ്ങിയില്ല; ശരീരത്തില്‍ മുറിവുകളില്ലെന്ന് പൊലീസ്; അന്വേഷണം തുടരുന്നു

മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി പ്രവര്‍ത്തകനും ബജ്‌റംഗ്ദള്‍ - വിശ്വ ഹിന്ദുപരിഷത് നേതാവുമായ രാജേഷ് പൂജാരി (38) യുടെ മൃതദേഹം നേത്രാവതി പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. പ്രാഥമിക അന്വേഷണത്തില്‍ രാജേഷ് പൂജാരിയുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതിനാല്‍ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ടം റിപോര്‍ട് പൊലീസിന് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
                      
Investigation | ബജ്‌റംഗ്ദള്‍ - വിശ്വ ഹിന്ദുപരിഷത് നേതാവിന്റെ മരണത്തിലെ ദുരൂഹ നീങ്ങിയില്ല; ശരീരത്തില്‍ മുറിവുകളില്ലെന്ന് പൊലീസ്; അന്വേഷണം തുടരുന്നു

ജനുവരി 11ന് രാവിലെ ജോലിക്ക് പോയ രാജേഷ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ജനുവരി 12ന് പനെമംഗ്‌ളൂറിലെ പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
    
Investigation | ബജ്‌റംഗ്ദള്‍ - വിശ്വ ഹിന്ദുപരിഷത് നേതാവിന്റെ മരണത്തിലെ ദുരൂഹ നീങ്ങിയില്ല; ശരീരത്തില്‍ മുറിവുകളില്ലെന്ന് പൊലീസ്; അന്വേഷണം തുടരുന്നു

മൃതദേഹത്തിലെ കുപ്പായത്തിന്റെയും ട്രൗസറിന്റെയും കീശയില്‍ നിന്ന് മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നിന്നുള്ള അവസാന കോളുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Keywords:  Latest-News, National, Karnataka, Mangalore, BJP, Death, Investigation, Police, Drown, Postmortem Report, Rajesh Poojary death case : No injury marks on body, say cops.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia