city-gold-ad-for-blogger

Complaint | പിറന്നാൾ ആഘോഷ വീഡിയോ വൈറലായി; വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകി


മംഗ്ളുറു: (www.kasargodvartha.com) കർണാടകയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനികൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിന്റെ വീഡിയോ ട്രോൾ പേജിൽ വൈറലായതിനെ പിന്നാലെ വിദ്യാർഥിനികൾ പുത്തൂർ പൊലീസിൽ പരാതി നൽകി.

                   
Complaint | പിറന്നാൾ ആഘോഷ വീഡിയോ വൈറലായി; വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകി

പുത്തൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ആഘോഷത്തിൽ സ്വകാര്യ പാരാമെഡികൽ കോളജിലെ ഹിന്ദു, മുസ്ലീം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. അതേസമയം ആഘോഷത്തിൽ പങ്കെടുത്ത ഹിന്ദു പെൺകുട്ടികളുടെ വീഡിയോ കുറച്ച് വിദ്യാർഥികൾ പകർത്തിയതായും ഇത് പിന്നീട് ട്രോൾ പേജിൽ വൈറലായെന്നുമാണ് ആരോപണം.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തെ അറിയിക്കുകയും ചെയ്തു. സ്ഥാപനം വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

Keywords: Puttur: Party video goes viral; female students lodge complaint, Karnataka, Mangalore, news, Top-Headlines, complaint, Puthur, Police, Students, Birthday, Celebration, Railway station.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia