city-gold-ad-for-blogger
Aster MIMS 10/10/2023

BJP | പൊലീസ് മർദനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച ബസന ഗൗഡ പടിൽ യത്നൽ എംഎൽഎയ്‌ക്കൊപ്പമെത്തിയ ബിജെപി നേതാക്കളെ പ്രവർത്തകർ തള്ളി പുറത്താക്കി; ദൃശ്യങ്ങൾ പ്രചരിക്കുന്നു

മംഗ്ളുറു: (www.kasargodvartha.com) നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ വെള്ളിയാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പുത്തൂർ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ സന്ദർശിച്ച വിജയപുര എംഎൽഎയും പാർടി നേതാവുമായ ബസന ഗൗഡ പടിൽ യത്നലിനെ പിന്തുടർന്ന ജില്ലയിലെ നേതാക്കളെ പാർടി പ്രവർത്തകർ തള്ളി പുറത്താക്കിയതായി വിജയ കർണാടക റിപോർട് ചെയ്തു. പുത്തൂർ മണ്ഡലത്തിൽ ബിജെപി റിബലായി മത്സരിച്ച അരുൺ കുമാർ പുട്ടിലയും അനുയായികളും ചേർന്നാണ് ഉച്ചതിരിഞ്ഞ് നാടകീയ നീക്കങ്ങൾ നടത്തിയതെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

BJP | പൊലീസ് മർദനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച ബസന ഗൗഡ പടിൽ യത്നൽ എംഎൽഎയ്‌ക്കൊപ്പമെത്തിയ ബിജെപി നേതാക്കളെ പ്രവർത്തകർ തള്ളി പുറത്താക്കി; ദൃശ്യങ്ങൾ പ്രചരിക്കുന്നു

അരുണിനും അനുയായികൾക്കും ഒപ്പം പരുക്കേറ്റ് കിടക്കുന്നവരെ കണ്ട് സംസാരിച്ച യത്നൽ പ്രശ്നങ്ങളിൽ നിന്ന് കുഴപ്പങ്ങളിലേക്ക് കടക്കാതെ ഒരുമയോടെ സംഘടന ശക്തിപ്പെടുത്തണമെന്ന് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് എത്താറായെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. ആർഎസ്എസ് കാര്യാലയത്തിലാണ് യത്നൽ ആദ്യം എത്തിയത്, തുടർന്ന് ബിജെപി ഓഫീസിലും.

BJP | പൊലീസ് മർദനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച ബസന ഗൗഡ പടിൽ യത്നൽ എംഎൽഎയ്‌ക്കൊപ്പമെത്തിയ ബിജെപി നേതാക്കളെ പ്രവർത്തകർ തള്ളി പുറത്താക്കി; ദൃശ്യങ്ങൾ പ്രചരിക്കുന്നു

പുത്തൂർ റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബിജെപി റിബൽ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ എസ്ഐ ശ്രീനാഥ് റെഡ്ഢി, കോൺസ്റ്റബിൾ ഹർഷിദ് എന്നിവരെ വ്യാഴാഴ്ച ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അമാതെ വിക്രം സസ്പെൻഡ് ചെയ്തിരുന്നു. പുത്തൂർ ഡിവൈ എസ് പി വീരയ്യ ഹിറെമഠിനെ കേസിൽ പ്രതി ചേർക്കുകയും ചെയ്തു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭി എന്ന അവിനാഷിന്റെ(26) പിതാവ് വേണുനാഥ് നൽകിയ പരാതിയിലാണ് കേസും പൊലീസ് നടപടിയുമുണ്ടായത്. കേസ് അന്വേഷണം ബണ്ട്വാൾ ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ നടക്കുകയാണ്.

ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയേയും മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡയേയും അവഹേളിക്കുന്ന പോസ്റ്റർ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർക്കാണ് മർദനമേറ്റത്. രണ്ട് നേതാക്കളേയും ഉൾപ്പെടുത്തി തയ്യാറാക്കി ചെരിപ്പുമാല ചാർത്തി ആദരാഞ്ജലികൾ അർപിച്ചു കൊണ്ടുള്ളതായിരുന്നു ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച പോസ്റ്റർ.

Keywords: Manglore, News, National, Politics, Police, Injured, Custody, Complaint, Case, BJP, Puttila supporters prevent BJP leaders accompanying Yatnal from visiting hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL