city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചക്ക മുറിക്കാന്‍ ടീച്ചര്‍മാര്‍; കണക്ക് നോക്കി മാഷന്മാര്‍; മാതൃകയായി പുത്തൂര്‍ അംബിക വിദ്യാലയത്തിലെ അധ്യാപക സംഘം

സൂപ്പി വാണിമേൽ

മംഗളൂറു: (www.kasargodvartha.com 24.06.2020) കണക്കല്ല കഷണങ്ങളാണ് പുത്തൂർ അംബിക വിദ്യാലയത്തിൽ  കോവിഡ് കാല അതിജീവന പാഠങ്ങൾ. ദക്ഷിണ കന്നട, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനം അടഞ്ഞ് കിടന്നപ്പോൾ വരുത്തിയ സിലബസ് പരിഷ്കരണമാണ് "ശിവം ഫുഡ് പ്രൊഡക്ട്സ്". സ്കൂൾ, കോളജ് തലങ്ങളിലെ അദ്ധ്യാപക, അദ്ധ്യാപികമാർ ചക്ക വിഭവങ്ങളുടെ ഉൽപ്പാദന, വിപണന ടൈംടേബിൾ അനുസരിച്ച് പ്രവർത്തിക്കുന്നു.


ക്ലാസ്സ് തുടങ്ങാനാവാത്തതിനാൽ വരുമാനം മുട്ടിയ മാനേജ്മെന്റ് വേതനം 10 ശതമാനം വെട്ടിക്കുറച്ചു. നാട്ടിലാകെ പ്ലാവുകളിൽ ചക്കകൾ മൂത്തും പഴുത്ത് വീണും കിടക്കുന്നു. സതീഷ് മാഷുടെ തലയിലാണ് ആശയം വിരിഞ്ഞത്. അതിജീവനം കൊതിച്ച സഹപ്രവർത്തകർക്ക് അത് തേൻ വരിക്കയായി.
സ്ഥാപനം ചെയർമാൻ സുബ്രഹ്മണ്യ നട്ടോജക്കും പ്രിൻസിപ്പൽ രാജശ്രീ നട്ടോജക്കും വലിയ ഇഷ്ടം.
ചക്ക മുറിക്കാന്‍ ടീച്ചര്‍മാര്‍; കണക്ക് നോക്കി മാഷന്മാര്‍; മാതൃകയായി പുത്തൂര്‍ അംബിക വിദ്യാലയത്തിലെ അധ്യാപക സംഘം

തിങ്കളാഴ്ച രാവിലെ തുടങ്ങിയ പാചകം ചക്കച്ചുള, കുരു എന്നിവയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ പുരോഗമിക്കുകയാണ്.തുടക്കത്തിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളായിരുന്നു ഗുണഭോക്താക്കൾ.മൂന്നാം ദിവസം പുറത്തേക്കും പോയിത്തുടങ്ങി.ചക്കയുമായി ആളുകൾ എത്തുന്നുമുണ്ട്.
ചക്ക മുറിക്കാന്‍ ടീച്ചര്‍മാര്‍; കണക്ക് നോക്കി മാഷന്മാര്‍; മാതൃകയായി പുത്തൂര്‍ അംബിക വിദ്യാലയത്തിലെ അധ്യാപക സംഘം



Keywords:  Mangalore, Karnataka, News, School, Teachers, Food, COVID-19, Puthur Ambika School Teachers Started Preparing Jackfruit food items during COVID

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia