city-gold-ad-for-blogger

Toll plaza | ടോള്‍ പിരിവ്: സൂറത്കൽ ടോൾ ബൂത് മാർചിൽ ജനരോഷം ഇരമ്പി

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ഭരണകൂട വിലക്കും പൊലീസ് ബാരികേഡുകളും മറികടന്ന് സ്ത്രീകൾ ഉൾപെടെ നൂറുക്കണക്കിനാളുകൾ ചൊവ്വാഴ്ച സൂറത് കൽ എൻഐടികെ ടോൾ ബൂത് മാർച് നടത്തി. 2015ൽ ആരംഭിച്ച ചുങ്കം പിരിവ് നിറുത്തലാക്കുന്നത് സംബന്ധിച്ച് സർകാർ നൽകിയ അവസാന ഉറപ്പ് തീയതിയും അവസാനിച്ച സാഹചര്യത്തിലാണ് ആക്ഷൻ കമിറ്റി സമരം ശക്തമാക്കിയത്.
                  
Toll plaza | ടോള്‍ പിരിവ്: സൂറത്കൽ ടോൾ ബൂത് മാർചിൽ ജനരോഷം ഇരമ്പി

കഴിഞ്ഞ മാസം 13ന് ജില്ലാ ഡെപ്യൂടി കമീഷണർ ദേശീയ പാത അതോറിറ്റി അധികൃതരുടേയും ആക്ഷൻ കമിറ്റി ഭാരവാഹികളുടേയും യോഗം വിളിച്ച് നടത്തിയ ചർചയിലെ തീരുമാനമാണ് നടപ്പാവാത്തത്.
         
Toll plaza | ടോള്‍ പിരിവ്: സൂറത്കൽ ടോൾ ബൂത് മാർചിൽ ജനരോഷം ഇരമ്പി

മാർച് നയിക്കേണ്ട കോൺഗ്രസ് നേതാവും മംഗ്ളുറു കോർപറേഷൻ കൗൺസിലറുമായ പ്രതിഭ കുളൈ, സിപിഎം സംസ്ഥാന കമിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടുമായ മുനീർ കാട്ടിപ്പള്ള തുടങ്ങിയ നേതാക്കളുടെ വീടുകളിൽ അർധരാത്രി നോടീസ് നൽകിയ പൊലീസ് നടപടിക്കെതിരായ പ്രതിഷേധം കൂടിയായി സമരം.

വൻ സുരക്ഷാ സന്നാഹങ്ങളോടെ ബൂത് പരിസരത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. മാർച് കടന്നു വരേണ്ട വഴിയിൽ ബാരികേഡുകളും സ്ഥാപിച്ചു. നേതാക്കൾക്ക് നോടീസ് നൽകിയ മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ നേരിട്ടിറങ്ങി പ്രക്ഷോഭം തടയാൻ മുന്നിൽ നിന്നെങ്കിലും ജനമുന്നേറ്റം തടയാനായില്ല. മിഥുൻ റൈയുടെ നേതൃത്വത്തിൽ ബാരികേഡുകൾ ചാടിക്കടന്ന് മുദ്രാവാക്യം മുഴക്കിയ യൂത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

പൊലീസ് നോടീസ് നൽകി പിന്തിരിപ്പിക്കാൻ ശ്രമിച്ച മുനീർ കാട്ടിപ്പള്ള, പ്രതിഭ കുളൈ, ഇംതിയാസ് തുടങ്ങിയവർ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് മുൻ എംഎൽസി ഐവൻ ഡിസൂസ, മുൻ മന്ത്രി വിനയകുമാർ സൊറകെ, മുൻ എംഎൽഎ ജെആർ ലോബോ, സുനിൽ കുമാർ ബജൽ, ദിനേശ് ഉള്ളേപടി തുടങ്ങിയവർ സംസാരിച്ചു. മംഗ്ളൂറിലെ ബിജെപി എംഎൽഎമാരായ ഭരത് ഷെട്ടി, ഉമാകാന്ത് കൊട്ട്യൻ, വേദവ്യാസ് കാമത്ത് എന്നിവരുടെ ഈ വിഷയത്തിലുള്ള പ്രതികരണവും പുറത്തുവരാനുണ്ട്.

Keywords:  Mangalore,Top-Headlines, Protest, Government, CPM, Police, March, Congress, Protesters at Surathkal toll gate cross barricade.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia