city-gold-ad-for-blogger

മംഗലുരുവിലെ പ്രമുഖ ഭിഷഗ്വരൻ ഡോ. എം ആർ ഷെട്ടി അന്തരിച്ചു

മംഗലുരു : (www.kasargodvartha.com 14.09.2020) പ്രമുഖ ഭിഷഗ്വരനും ആരോഗ്യ വിദ്യാഭ്യാസ സംരംഭകനുമായ ഡോ. എം ആർ (രാംഗോപാൽ) ഷെട്ടി (75) അന്തരിച്ചു. ഡോ. ​​എം വി ഷെട്ടി മെമ്മോറിയൽ ട്രസ്റ്റിന്റെ സ്ഥാപകനാണ്.

1945 ജൂൺ 12 ന് മംഗളൂരുവിൽ ജനിച്ച ഡോ. എം ആർ ഷെട്ടി സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മംഗളൂരുവിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ (കെഎംസി) നിന്ന് ബിരുദ, ബിരുദാനന്തര ബിരുദം നേടി. വാസ്കുലർ സർജറി ഫെലോഷിപ്പിൽ യുകെയിലേക്ക് പോയ അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം കെഎംസിയിൽ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ഡോ. ഷെട്ടി 1985 ൽ ഡോ. എം വി മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപിച്ചു. ട്രസ്റ്റിലൂടെ ആരോഗ്യ ശാസ്ത്രരംഗത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും സമൂഹത്തിലെ നിർദ്ധനരായ ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്തു. 

മംഗലുരുവിലെ പ്രമുഖ ഭിഷഗ്വരൻ ഡോ. എം ആർ ഷെട്ടി അന്തരിച്ചു

1979 മുതൽ മംഗളൂരുവിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ വാസ്കുലർ സർജനായിരുന്നു. കൂടാതെ അക്കാദമിക് കൗൺസിൽ അംഗമായും മംഗലാപുരം സിൻഡിക്കേറ്റ് അംഗമായും യൂണിവേഴ്സിറ്റി വിദ്യാഭ്യാസ രംഗത്ത് ഏർപ്പെട്ടിരുന്ന അദ്ദേഹം 1982 മുതൽ നാല് തവണ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

ഭാര്യ: പ്രൊഫ. ഹിമ ഊർമ്മിളഷെട്ടി. മക്കൾ: ഡോ. ദിവ്യാജ്ഞലി ഷെട്ടി, ഡോ. രോഹിള ഷെട്ടി.


Keywords:  Mangalore, Karnataka, News, Death, Medical College, Doctor, Education,  Prominent vascular surgeon Dr M Ramgopal Shettypasses away
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia