city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus Strike | 'ടോൾ ബൂത്തുകളിൽ അമിത ഫീസ്'; മംഗ്ളുറു-ഉഡുപ്പി റൂട്ടിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

Private buses strike on the Mangaluru-Udupi route due to high toll charges, Press Meet
Photo: Arranged

● ഹെജ്മാഡി, സാസ്ഥാന ടോൾ ഗേറ്റുകളിൽ പ്രതിഷേധം നടത്തും 
● അമിത ടോൾ ഈടാക്കുന്നുവെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപണം.
● പ്രശ്നം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് ആവശ്യം.

മംഗ്ളുറു: (KasargodVartha) കുന്താപുരം-ഉഡുപ്പി-മംഗളൂരു മംഗ്ളുറു ബുധനാഴ്ച സ്വകാര്യ ബസുകൾ ഓടില്ലെന്ന് ഉടമകൾ അറിയിച്ചു. ടോൾ ബൂത്തുകളിൽ അമിത ഫീസ് ഈടാക്കുന്നതിനെതിരെയാണ് ഉടമകളും തൊഴിലാളികളും ബസ് സർവീസ് നിർത്തി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ദേശീയപാത 66 ലെ ഹെജ്മാഡി, സാസ്ഥാന ടോൾ ഗേറ്റുകൾക്ക് സമീപമാണ് പ്രതിഷേധം.

അഞ്ചു ദിവസമായി അമിത ചുങ്കമാണ് ഈടാക്കുന്നതെന്ന് കരാവലി ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട് ആരോപിച്ചു. ഈ മേഖലയിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ ശരാശരി ഭാരം 7500 കിലോഗ്രാം മുതൽ 12,000 കിലോഗ്രാം വരെയാണ്. അതിനാൽ അവയെ കാറ്റഗറി അഞ്ചിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വകാര്യ ബസുകൾ 12,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള കാറ്റഗറി ഏഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ശാസ്താനാ ടോൾ പ്ലാസയിൽ 145 രൂപയ്ക്ക് പകരം 300 രൂപയും, ഹെജമാഡി ടോൾ പ്ലാസയിൽ 120 രൂപയ്ക്ക് പകരം 250 രൂപയുമാണ് ഈടാക്കുന്നതെന്ന് കാനറ ബസ് ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദാനന്ദ ചത്ര പറഞ്ഞു. ഈ പ്രശ്നം ദേശീയ പാത അതോറിറ്റി മംഗളൂരു ഓഫീസുമായി ചർച്ച ചെയ്തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം ഇതേ പ്രശ്നം ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ ഇടപെട്ട് പരിഹരിച്ചിരുന്നു.

Private bus owners and workers in Mangaluru have called for a strike on Wednesday on the Kunthapura-Udupi-Mangaluru route due to excessive toll fees at Hejmady and Sasthana toll gates.  They allege that the toll fees are significantly higher than what they should be, classifying their buses in a higher weight category than applicable.  The bus owners association has called for immediate intervention by the authorities to resolve the issue.

#TollFeeHike #BusStrike #Mangaluru #Udupi #Protest #Karnataka

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia