city-gold-ad-for-blogger

ജ്യേഷ്ഠന്റെ മുന്നില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ചു മരിച്ചു

മംഗളൂരു: (www.kasargodvartha.com 28/01/2015) നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ച് മരിച്ചു. മംഗളൂരു കെ.എസ്. റാവു റോഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ജനത ബസാര്‍ ഗണപതി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആനന്ദ് രാജാ (ഒമ്പത്) ണ് മരിച്ചത്. കട്ടീല്‍ ബല്ലാന ഹൗസില്‍ രാജമണി-സുമിത്ര ദമ്പതികളുടെ മകനാണ്.

മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളിലെത്താനായി റോഡുമുറിച്ചു കടക്കുമ്പോള്‍ കുഞ്ചത്തുബയല്‍ ഭാഗത്തു നിന്നുമെത്തിയ ഗോള്‍ഡന്‍ ബസാണ് ഇടിച്ചത്. ആനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന്‍ രാജ്കുമാറിന്റെ കണ്‍മുന്നില്‍ വെച്ചാണ് ആനന്ദ് ബസിടിച്ച് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ ബസ് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജ്യേഷ്ഠന്റെ മുന്നില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ചു മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia