city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | മാട്രിമോണിയൽ സൈറ്റ് വഴി 15 വിവാഹം ചെയ്ത 'ഡോക്ടർ' അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com) മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ ചമഞ്ഞ് സമ്പന്ന വിഭാഗങ്ങളിലെ 15 യുവതികളെ വിവാഹം ചെയ്ത വിരുതനെ പിടികൂടിയതായി കുവെമ്പുനഗർ പൊലീസ് അറിയിച്ചു. ബെംഗ്ളുറു ബാണശങ്കരിയിലെ കെ ബി മഹേഷ് (35) ആണ് ബെംഗ്ളൂറിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഹേമലതയുടെ (45) പരാതിയിൽ അറസ്റ്റിലായത്.

Arrested | മാട്രിമോണിയൽ സൈറ്റ് വഴി 15 വിവാഹം ചെയ്ത 'ഡോക്ടർ' അറസ്റ്റിൽ

പൊലീസ് പറയുന്നത് ഇങ്ങനെ: 'വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വർണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചു എന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22ന് എല്ലു രോഗ ഡിഎൻബി വിദഗ്ധനായ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്തതെന്ന് ഹേമലത പറഞ്ഞു. മൈസൂറു ആർ ടി നഗർ എസ് ബി എം ലേഔടിൽ താമസക്കാരനാണെന്നുമാണ് അവകാശപ്പെട്ടത്. ബെംഗ്ളൂറിലെ ജൂസ് കടയിൽ പരസ്പരം സംസാരിച്ച് ഫോൺ നമ്പറുകൾ കൈമാറി. ഡിസംബർ 22ന് തന്നെ മൈസൂറുവിലേക്ക് ക്ഷണിച്ച മഹേഷ് ചാമുണ്ഡി കുന്നിൽ കൊണ്ടുപോയി നിശ്ചയം നടത്തിയെന്നും പരാതിയിൽ പറയുന്നു.

ഇരുവരും എസ് ബി എം ലേഔടിലെ വീട്ടിൽ താമസിച്ചു. കഴിഞ്ഞ ജനുവരി 28ന് വിശാഖപട്ടണം ഡോൾഫിൻ ഹൗസിൽ ഇരുവരും വിവാഹിതരായി. മൈസൂറിൽ തിരിച്ചെത്തി ഒരു ദിവസം ടൗണിൽ കറങ്ങിയ ശേഷം പുതുതായി തുടങ്ങുന്ന ക്ലിനികിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാൻ നിർബന്ധിച്ചു. വഴങ്ങാത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫെബ്രുവരിയിൽ തന്റെ സ്വർണവും പണവും മഹേഷ് മോഷ്ടിച്ചതായും ഈ അവസ്ഥയിൽ തന്നെ കാണാൻ വന്ന ദിവ്യ എന്ന യുവതി അവർ മഹേഷിന്റെ ഇരയാണെന്ന് അറിയിക്കുകയും ചെയ്തതായി ഹേമലത പറയുന്നു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി.

ശാദി ഡോട് കോം, ഡോക്ടേർസ് മാട്രിമോണി ഡോട് കോം എന്നീ വെബ്സൈറ്റുകളാണ് ഇയാൾ സ്ത്രീകളെ വലവീശാൻ ഉപയോഗിച്ചത്. തട്ടിപ്പിനിരയായ യുവതികളിൽ ഹേമലത പരാതി നൽകാൻ സന്നദ്ധമായതോടെയാണ് വിരുതൻ കുടുങ്ങിയത്. സമ്പന്ന, അഭിജാത കുടുംബങ്ങളിലെ സ്ത്രീകൾ, നല്ല ജോലിയുള്ളവർ തുടങ്ങിയവരായിരുന്നു അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷിന്റെ ഇരകൾ. സ്വർണവും പണവും ജീവിതവും തുലഞ്ഞ ഭാര്യമാരിൽ പലർക്കും കുട്ടികളും ഉണ്ട്. എല്ലാം സഹിച്ച് കഴിഞ്ഞു കൂടുകയല്ലാതെ ദുരഭിമാനം കാരണം ഇവർ പരാതി നൽകില്ലെന്ന വിശ്വാസമായിരുന്നു തട്ടിപ്പിന് പിന്നിലെ ബലം.

വിധവകൾ, പല കാരണങ്ങളാൽ വിവാഹം വൈകുന്നവർ, വിവാഹ മോചിതർ തുടങ്ങിയ അവസ്ഥകളിലുള്ള സമ്പന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഏർപ്പാട് ഇളം പ്രായത്തിൽ തന്നെ തുടങ്ങിയിരുന്നു. മൈസൂറിൽ വാടക വീട്ടിൽ ഏതാനും ഭാര്യമാരെയും കുട്ടികളേയും താമസിപ്പിക്കുന്നുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കുകയാണ്'.

Keywords: News, National, Mangalore, Karnataka, Police, Complaint, Arrest, Posed as doctor on matrimonial websites, married over 15 women, arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia