CB Rishyanth | സദാചാര ഗുണ്ടകള്‍ക്ക് ജാമ്യം തടയാന്‍ കോടതിയെ സമീപിക്കുമെന്ന് എസ് പി
Jun 26, 2023, 22:19 IST
മംഗ്ലൂറു: (www.kasargodvartha.com) സദാചാര ഗുണ്ടായിസവും സാമുദായിക വിദ്വേഷ പ്രവര്‍ത്തനവും നടത്തിയവര്‍ക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനും പുതുതായി കേസില്‍ പെടുന്നവര്‍ക്ക് ജാമ്യം നിഷേധിക്കാനും പൊലീസ് കോടതിയെ സമീപിക്കുമെന്ന് ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് സിബി ഋഷ്യന്ത്.
തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയും ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവും നിര്‍ദേശിച്ച പോലെ സദാചാര ഗുണ്ടായിസത്തിന് എതിരെ പൊലീസ് നടപടി ശക്തമാക്കും.
ഗുണ്ടാ നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അരുതെന്നാണ് സര്‍കാര്‍ നിര്‍ദേശം. വെറും രണ്ട് ശതമാനം ആളുകളാണ് കുഴപ്പക്കാര്‍. അവരോട് അയഞ്ഞ നിലപാട് സ്വീകരിക്കുന്നത് ബാക്കി ജനങ്ങളോടും നാടിനോടുമുള്ള നീതികേടാവുമെന്ന് എസ് പി പറഞ്ഞു.

Keywords: Police will approach court to block bail for moral gangsters; Says SP CB Rishyanth, Mangalore, News,Top-Headlines, SP CB Rishyanth, Gangsters, Court, Police, Bail, National.