Shoots herself | 'മാതാവിന് ആത്മഹത്യാ കുറിപ്പെഴുതിവെച്ച് വനിത എസ്‌ഐ സ്വയം വെടിവെച്ചു'; ഗുരുതരനിലയില്‍ ആശുപത്രിയില്‍
Oct 12, 2022, 21:34 IST
മംഗ്‌ളുറു: (www.kasargodvartha.com) പുതുമംഗലാപുരം(NMPT) തുറമുഖ കവാടത്തില്‍ സുരക്ഷാ ഡ്യൂടിയിലിരിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ (CISF) വനിത സബ് ഇന്‍സ്‌പെക്ടര്‍ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. രാജസ്താനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്നുള്ള ജ്യോതി ബായിയാണ് (33) ബുധനാഴ്ച തലക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതര നിലയില്‍ ഇവരെ മംഗ്‌ളുറു എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജീവിതം ക്ലേശകരമായതിനാന്‍ താന്‍ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഹിന്ദിയില്‍ എഴുതിയ കുറിപ്പിലുള്ളത്. മംഗ്‌ളുറു എംആര്‍പിഎല്‍ കംപനിയിലെ അസി. കമാന്റന്റ് ഓംബീര്‍ സിങ് പര്‍മര്‍ ആണ് ജ്യോതിയുടെ ഭര്‍ത്താവ്.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Police, Suicide-Attempt, Hospital, Treatment, Police Sub Inspector shoots herself in attempt to end life: Police.
< !- START disable copy paste -->