Inspection | മംഗ്‌ളുറു ജില്ലാ ജയിലില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന; 'കണ്ടെത്തിയത് ബീഡിയും സിഗരറ്റും മാത്രം'
Apr 2, 2023, 18:14 IST
മംഗ്‌ളുറു: (www.kasargodvartha.com) സിറ്റി പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച മംഗ്‌ളുറു ജില്ല ജയിലില്‍ പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തി. 300 പൊലീസുകാര്‍ വിവിധ സെലുകള്‍ അരിച്ചു പെറുക്കിയെങ്കിലും ബീഡിയും സിഗരറ്റുമല്ലാതെ മറ്റു നിരോധിത സാധനങ്ങള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
പരിശോധന ഒന്നര മണിക്കൂര്‍ നീണ്ടതായി കമീഷണര്‍ പറഞ്ഞു. പുകവലി സാധനങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതരുമായി ചര്‍ച നടത്തി. സന്ദര്‍ശകരും ബന്ധുക്കളും എത്തിച്ചു നല്‍കുന്നതാണ് ഇവയെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതായി കമീഷണര്‍ അറിയിച്ചു.

Keywords: News, National, Karnataka, Mangalore, Top-Headlines, Jail, Accused, Police, Police conduct surprise inspection in Mangaluru prison.
< !- START disable copy paste --> 