Arrested | 'സ്വര്‍ണക്കടയില്‍ കയറി സദാചാര പൊലീസ്'; വനിതാ ജീവനക്കാരിയും പുരുഷ ജീവനക്കാരനും തമ്മില്‍ ബന്ധമെന്ന് ആരോപണം; 4 ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Dec 11, 2022, 20:14 IST
മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തിലെ സ്വര്‍ണക്കടയില്‍ നടന്ന സദാചാര പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് നാല് ഹിന്ദുത്വ പ്രവര്‍ത്തകരെ മംഗ്‌ളുറു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഷിബിന്‍, ഗണേഷ്, പ്രകാശ്, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ചേര്‍ന്ന് ഒരു സ്വര്‍ണ ഷോറൂമില്‍ അതിക്രമിച്ച് കയറി കടയില്‍ ബഹളമുണ്ടാക്കിയെന്നാണ് കേസ്.
ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷോറൂമിലെ മാര്‍കറ്റിംഗ് വിഭാഗത്തിലെ, വ്യത്യസ്ത മതത്തില്‍ പെട്ട വനിതാ ജീവനക്കാരിയും പുരുഷ ജീവനക്കാരനും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് അവകാശപ്പെട്ട് ഇവര്‍ കടയിലെത്തി ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് വാര്‍ത്ത ഭാരതി റിപോര്‍ട് ചെയ്തു. പ്രതികള്‍ക്കൊപ്പം വനിതാ ജീവനക്കാരിയുടെ ബന്ധുക്കളും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. കദ്രി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിയമം കൈയിലെടുക്കുകയും ക്രമസമാധാന പ്രശ്നത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് യുവാക്കള്‍ അറസ്റ്റിലായത്.

Keywords: Latest-News, National, Top-Headlines, Mangalore, Assault, Complaint, Crime, Arrested, Police arrests four Hindutva activists over Dec 6 incident.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.