Arrested | കാസർകോട്ടും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായയാൾ അറസ്റ്റിൽ; 'പിടിയിലായത് അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘാംഗം'
Oct 24, 2023, 16:57 IST
മംഗ്ളുറു: (KasargodVartha) കാസർകോട്ടും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായയാൾ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹനീഫ് എന്ന അലി മുന്ന (47) യെയാണ് മംഗ്ളുറു സൗത് സബ് ഡിവിഷൻ എസിപി ധന്യ നായികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അധോലോക കുറ്റവാളി രവി പൂജാരിയുടെയും കലി യോഗേഷിന്റെയും സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
2010 ലും 2013 ലും ബേവിഞ്ചയിലെ കരാറുകാരന്‍ എം ടി മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത കേസിൽ പ്രതിയാണ് അലി മുന്ന. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, കർണാടകയിലെ കൊണാജെ, മംഗ്ളുറു നോർത്, പുത്തൂർ, ബാർകെ, വിട്‌ല, ഉള്ളാൾ, ബെംഗ്ളുറു എയർപോർട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വെടിവെപ്പ്, മോഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മംഗ്ളുറു നോർത് പൊലീസ് സ്റ്റേഷൻ പരിധിയിലെ സഞ്ജീവ സിൽക്‌സിലും പുത്തൂരിലെ രാജധാനി ജ്വലേഴ്‌സിലും നടന്ന പ്രമാദമായ വെടിവെപ്പ് കേസിലും അലിമുന്ന പ്രതിയാണ്. കർണാടകയിൽ രവി പൂജാരിയുടെ അധോലോക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് അലി മുന്നയും അടുത്തിടെ കൊല്ലപ്പെട്ട മനീഷുമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. മനീഷ് കൊല്ലപ്പെട്ടതിന് ശേഷം ഇയാൾ മുംബൈയിലും ബെംഗ്ലൂരിലും ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് വിവരം. എസിപി ധന്യ നായകിന്റെയും കൊണാജെ പൊലീസിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സംയുക്ത ഓപറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kasaragod, Mangalore, Case, Arrest, Crime, Police arrest Ravi Poojary's aide Mohammed Hanif.
< !- START disable copy paste -->