പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളിയെ വെടിവെച്ചിട്ട് പിടികൂടി
May 31, 2019, 12:25 IST
മംഗളൂരു: (www.kasargodvartha.com 31.05.2019) പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഉമര്‍ ഫാറൂഖിനെ (36) വെടിവെച്ചിട്ട് പിടികൂടി. ഉള്ളാള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘമായ ടാര്‍ഗറ്റ് ഗ്രൂപ്പ് അംഗവും നിരവധി കേസുകളില്‍ പ്രതിയുമാണ് ഉമ്മര്‍ ഫാറൂഖ്. ഏറ്റുമുട്ടലില്‍ കങ്കനാടി ടൗണ്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്ദീപിന് പരിക്കേറ്റു.
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ടാര്‍ഗറ്റ് ഗ്രൂപ്പ് അംഗം ഇല്യാസിന്റെ ബന്ധുവാണ് ഉമര്‍ ഫാറൂഖ്. ഇല്യാസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ജ്ജീവമായ ടാര്‍ഗറ്റ് ഗ്രൂപ്പിനെ പുനസംഘടിപ്പിച്ച് ഇല്യാസ് വധക്കേസിലെ പ്രതി സമീറിനെ(27) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഉമറിനെതിരെ കേസ് നിലവിലുണ്ട്. നിരന്തരം അക്രമസംഭവങ്ങളില്‍ ഉള്‍പെട്ട് കുപ്രസിദ്ധനായ ഫാറൂഖിനെ പിടികൂടാനെത്തിയ പോലീസിനെ പച്ചനാടിയില്‍ വെച്ചാണ് ആക്രമിച്ചത്. ഇതോടെ പോലീസ് വെടിയുതിര്‍ക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, Police arrest notorious rowdy Ummer Farooq after firing
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Crime, Police arrest notorious rowdy Ummer Farooq after firing
< !- START disable copy paste -->