Police Booked | ലിംഗായത് മഠാധിപതിക്കെതിരെ 'പോക്സോ' കേസ്; ബിജെപിയില്‍ ഭിന്നത; പ്രതി രാഹുല്‍ ഗാന്ധിയെ ആശീര്‍വദിച്ച ശിവമൂര്‍ത്തി മുരുഗ
Aug 30, 2022, 17:10 IST
-സൂപ്പി വാണിമേല്‍
മംഗ്ളുറു: (www.kasargodvartha.com) കര്‍ണാടക ചിത്രദുര്‍ഗയിലെ ജഗദ്ഗുരു മുരുഗരാജേന്ദ്ര വിദ്യാപീഠം മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിനെതിരെ 'പോസ്കോ' കേസ്. മഠത്തിലെ താമസസൗകര്യം ഉപയോഗിക്കുന്ന 15,16 വയസുള്ള രണ്ട് വിദ്യാര്‍ഥിനികള്‍ മൈസൂറു ജില്ലാ ശിശുക്ഷേമ സമിതിക്ക് നല്കിയ പരാതിയിലാണ് ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരം നാസര്‍ബാദ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന മഠാധിപതിയെ ബങ്കപുര പൊലീസ് വഴിതടഞ്ഞ് ചിത്രദുര്‍ഗയിലേക്ക് തിരിച്ചയച്ചു. അദ്ദേഹം കര്‍ണാടക പൊലീസിനെ ഭയന്ന് ഒളിച്ചോടിയതാണെന്നാണ് പ്രചാരണം.
പൊലീസ് നടപടിയില്‍ അത്ഭുതമില്ലെന്ന് പറഞ്ഞ മഠാധിപതി താന്‍ ഒളിച്ചോടുകയാണെന്ന പ്രചാരണം തള്ളി. നിയമത്തെ ബഹുമാനിക്കുകയും അന്വേഷണങ്ങളോട് സഹകരിക്കുകയും ചെയ്യുന്നു. മഠത്തേയും സമുദായത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ഉന്നമിട്ടുള്ള പ്രവൃത്തികള്‍ വിജയിക്കില്ല. സത്യം വെളിപ്പെടാതെയുമിരിക്കില്ല. നിയമാനുസൃതമായാണ് സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പാര്‍പിടം പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കള്‍, സമൂഹം മഠത്തില്‍ വിശ്വാസം അര്‍പ്പിച്ച് പോരുന്നുണ്ട്. ഇപ്പോള്‍ ഉയരുന്നതുപോലുള്ള ആക്ഷേപങ്ങള്‍ കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ നേരിടുന്നതാണ്. ഇതുവരെ ആഭ്യന്തര തലത്തിലാണെങ്കില്‍ അത് പുറത്തുമെത്തിച്ചു എന്ന വ്യത്യാസമേയുള്ളൂവെന്ന് മഠാധിപതി പറഞ്ഞു.
മഠാധിപതിക്കെതിരായ ആരോപണം ലിംഗായത് വിഭാഗത്തിലെ മുന്‍മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബിഎസ് യദ്യൂരപ്പ തള്ളി. അതെല്ലാം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം മഠാധിപതിക്കെതിരായ കേസില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. ബിജെപി നേതാവ് ലെഹര്‍ സിങ് സിറോയ മഠാധിപതിക്കെതിരെ ശക്തമായ നടപടി വേണം എന്ന് ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈമാസം ആദ്യം ലിംഗായത് മഠം സന്ദര്‍ശിച്ചിരുന്നു. മഠാധിപതി രാഹുലിന്റെ കഴുത്തിന് ചുറ്റും മൂന്നു വട്ടം ശിവലിംഗം ഉഴിഞ്ഞ് 'ഇഷ്ടലിംഗ ദീക്ഷ' ആശീര്‍വാദം നല്‍കിയിരുന്നു. രാഹുലും കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാര്‍ എംഎല്‍എയും ഇതിന് വലിയ പ്രചാരണവും നല്കി.

Keywords: Latest-News, Karnataka, Top-Headlines, Mangalore, Crime, Assault, Police, Complaint, Investigation, BJP, Politics, Congress, Lingayat seer, POCSO case against Lingayat seer.
< !- START disable copy paste --> 