city-gold-ad-for-blogger

Court acquitted | ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ പിതാവല്ലെന്ന് തെളിഞ്ഞു; 17 കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന കേസിൽ 21 കാരനെ കോടതി വെറുതെ വിട്ടു

മംഗ്ളുറു: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 21 കാരനെ കോടതി വെറുതെ വിട്ടു. 17 കാരിയായ പെൺകുട്ടി ജന്മം നൽകിയ കുട്ടിയും യുവാവും തമ്മിൽ ബന്ധമില്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് മംഗ്ളൂറിലെ ജില്ലാ ഫാസ്റ്റ് ട്രാക് കോടതി ദക്ഷിണ കന്നഡ ജില്ലയിലെ അക്ഷത് എന്ന യുവാവിനെ വെറുതെ വിട്ടത്.

Court acquitted | ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ പിതാവല്ലെന്ന് തെളിഞ്ഞു; 17 കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന കേസിൽ 21 കാരനെ കോടതി വെറുതെ വിട്ടു

2019ൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഹെയർ സെറ്റിങ് മെഷീൻ ചോദിച്ചെത്തിയ അക്ഷത് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് യുവാവ് പലതവണ ശാരീരികബന്ധം പുലർത്തുകയും ഇത് ഗർഭിണിയാകാൻ കാരണമാവുകയും ചെയ്തതായും പരാതിയിൽ പെൺകുട്ടി ആരോപിച്ചിരുന്നു. തുടർന്ന് അക്ഷതിനെതിരെ പൊലീസ് പോക്‌സോ, ഐപിസി 376 പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ഡിഎൻഎ റിപോർടിന്റെ അടിസ്ഥാനത്തിൽ യുവാവ് കുട്ടിയുടെ പിതാവല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിട്ടയക്കുന്നതെന്ന് ജസ്റ്റിസ് രാധാകൃഷ്ണ വിധിയിൽ വ്യക്തമാക്കി. അഭിഭാഷകരായ എസ് പി ചെങ്കപ്പ, വിജയ് മഹന്തേഷ്, റൈഹാന എന്നിവർ യുവാവിന് വേണ്ടി വാദിച്ചു.

Keywords:  Mangalore, Karnataka, News, Top-Headlines, Molestation, Father, Case, Test, Court, Court- Order, Youth, Complaint, Case, Arrest, POCSO accused acquitted after DNA report turns negative. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia