city-gold-ad-for-blogger

പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം, ഒരു കിഡ്‌നി തകരാറിലായി; പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ റാലിയില്‍ സംഘര്‍ഷം

മംഗളൂരു: (www.kasargodvartha.com 04.04.2017) വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മംഗളൂരു പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, പോലീസ് കസ്റ്റഡിയിലുള്ള യുവാവിനെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും, കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൈക്കമ്പ, കാട്ടിപ്പള്ളയിലെ അഹ് മദ് ഖുറേഷിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം മര്‍ദിച്ചത്. ക്രൂരമായി മര്‍ദനമേറ്റ ഖുറേഷിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസിന്റെ മര്‍ദനത്തില്‍ യുവാവിന്റെ ഒരു കിഡ്‌നി പ്രവര്‍ത്തന രഹിതമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പെയിന്റിംഗ് ജോലിക്കാരനായ ഖുറേഷിയെ മാര്‍ച്ച് 21നാണ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങളോളം പോലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിന് ഇരയായ ഖുറേഷിയെ 27ന് ജഡ്ജി മുമ്പാകെ ഹാജരാക്കുകയായിരുന്നു. പ്രതിഷേധമാർച്ചിൽ യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകറ്റായിരുന്നുവെന്ന് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങൾ പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം, ഒരു കിഡ്‌നി തകരാറിലായി; പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ റാലിയില്‍ സംഘര്‍ഷം

Keywords : Mangalore, Youth, Assault, Police, Custody, National, Court, PFI protests alleged harassment - Police resort to lathi charge, arrest activists.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia