Fuel Price | 'കേരളത്തിലേക്കാൾ 8 രൂപ കുറവിൽ ഇന്ധനം ലഭിക്കും'; കർണാടകയിലെ പമ്പിന് മുന്നിലെ ഫ്‌ലക്‌സ് ബോർഡ് വൈറലായി
Feb 6, 2023, 14:56 IST
കാസർകോട്: (www.kasargodvartha.com) കേരളത്തിലേക്കാൾ എട്ട് രൂപ കുറവിൽ ഇന്ധനം ലഭിക്കുമെന്ന് കാണിച്ച് കർണാടകയിലെ പമ്പിന് മുന്നിൽ സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കേരളത്തിനെ അപേക്ഷിച്ച് കർണാടകയിൽ നിന്നും ഡീസൽ അടിച്ചാൽ എട്ട് രൂപയാണ് കുറവ്. പെട്രോളിന് അഞ്ച് രൂപയുടെ കുറവുമുണ്ട്. കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപെടുത്തിയിട്ടുണ്ട്. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വന്നാൽ കർണാടകയിൽ ഡീസലിന് 10 രൂപയുടെയും പെട്രോളിന് ഏഴ് രൂപയുടെയും കുറവുണ്ടാകും. മംഗ്ളൂറിൽ പെട്രോളിന് 101.13 രൂപയും ഡീസലിന് 87.13 രൂപയുമാണ് തിങ്കളാഴ്ചയിലെ വില. കാസർകോട്ട് ഇത് യഥാക്രമം 106.37 രൂപയും 95.29 രൂപയുമാണ്.
കേരളത്തിൽ നിന്നുള്ള വാഹന യാത്രക്കാരെ ആകർഷിക്കാനാണ് ഇത്തരമൊരു ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിവരം. ഇംഗ്ലീഷിലും മലയാളത്തിലും ഒപ്പം കന്നഡയിലും ഇക്കാര്യം ബോർഡിൽ വിവരിക്കുന്നുണ്ട്. കർണാടക അടക്കം മിക്ക സംസ്ഥാനങ്ങളും ഇന്ധനവിലയിൽ കുറവ് വരുത്തിയിരുന്നുവെങ്കിലും കേരള സർകാർ ഒരു രൂപയുടെ കുറവ് പോലും വരുത്താതിരുന്നത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഈ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് ബജറ്റിൽ രണ്ട് രൂപയുടെ ഇന്ധന സെസ് കൂടി പ്രഖ്യാപിച്ചത്. ജനത്തിന്റെ നടുവൊടിക്കുന്ന ഇന്ധന സെസിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നുവരുന്നത്. ഇതിനിടയിലാണ് കർണാടകയിലെ പമ്പുടമകൾ കൂടുതൽ വിൽപന ലക്ഷ്യമാക്കി പുതിയ തന്ത്രം പയറ്റുന്നത്. 100 ലിറ്റർ ഡീസലടിക്കുന്ന ഒരു ബസിന് കേരളത്തേക്കാൾ 800 രൂപയുടെ കുറവാണ് ലഭിക്കുക.
കേരള ആർടിസി ബസുകൾ ഇതിനകം തന്നെ കർണാടകയിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന കാസർകോട് ഡിപോയിലെ ബസുകൾക്ക് മാത്രം കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിലൂടെ പ്രതിമാസം ഏഴ് ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടകുന്നതെന്ന് നേരത്തെ റിപോർടുകൾ പുറത്തുവന്നിരുന്നു. കേരള സർകാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകളാണ് ഇത്.
അതിർത്തി വരെ സർവീസ് നടത്തുന്ന കേരളത്തിലെ സ്വകാര്യ ബസ് ഉൾപെടെയുള്ള വാഹനങ്ങളും കർണാടക അതിർത്തിയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതോടെ സംസ്ഥാന സർകാരിന് ലഭിക്കേണ്ടുന്ന വലിയ നികുതിയാണ് നഷ്ടമായി കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു വസ്തുതയാണ്. തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ മാഹി ഉൾപെടെയുള്ള സ്ഥലങ്ങളിലും കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനവില കുറവാണ്.
< !- START disable copy paste --> ഈ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് ബജറ്റിൽ രണ്ട് രൂപയുടെ ഇന്ധന സെസ് കൂടി പ്രഖ്യാപിച്ചത്. ജനത്തിന്റെ നടുവൊടിക്കുന്ന ഇന്ധന സെസിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നുവരുന്നത്. ഇതിനിടയിലാണ് കർണാടകയിലെ പമ്പുടമകൾ കൂടുതൽ വിൽപന ലക്ഷ്യമാക്കി പുതിയ തന്ത്രം പയറ്റുന്നത്. 100 ലിറ്റർ ഡീസലടിക്കുന്ന ഒരു ബസിന് കേരളത്തേക്കാൾ 800 രൂപയുടെ കുറവാണ് ലഭിക്കുക.
കേരള ആർടിസി ബസുകൾ ഇതിനകം തന്നെ കർണാടകയിലെ പെട്രോൾ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന കാസർകോട് ഡിപോയിലെ ബസുകൾക്ക് മാത്രം കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിലൂടെ പ്രതിമാസം ഏഴ് ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടകുന്നതെന്ന് നേരത്തെ റിപോർടുകൾ പുറത്തുവന്നിരുന്നു. കേരള സർകാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകളാണ് ഇത്.
അതിർത്തി വരെ സർവീസ് നടത്തുന്ന കേരളത്തിലെ സ്വകാര്യ ബസ് ഉൾപെടെയുള്ള വാഹനങ്ങളും കർണാടക അതിർത്തിയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതോടെ സംസ്ഥാന സർകാരിന് ലഭിക്കേണ്ടുന്ന വലിയ നികുതിയാണ് നഷ്ടമായി കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു വസ്തുതയാണ്. തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ മാഹി ഉൾപെടെയുള്ള സ്ഥലങ്ങളിലും കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനവില കുറവാണ്.
മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയാണ്. കേരളത്തിലേതിനേക്കാൾ 13 രൂപയോളം കുറവാണിത്. ഡീസലിന് മാഹിയിൽ 83.72 രൂപയാണ് ഇപ്പോഴുള്ളത്. കേരളത്തിലേതിനേക്കാൾ 12 രൂപയോളം കുറവാണ് മാഹിയിൽ ഡീസലിനുള്ളത്. മാഹിയിലും ഇന്ധന നിരക്കിലെ കുറവ് കാരണം ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ കുത്തൊഴുക്കാണ്. ഏപ്രിൽ മുതൽ സെസ് കൂടി വന്നാൽ കേരളത്തിലെയും മാഹിയിലെയും ഇന്ധന വിലകൾ തമ്മിൽ 15 രൂപയോളം വ്യത്യാസം വരും.
Keywords: Latest-News, Top-Headlines, Kasaragod, Kerala, New Mahi, Karnataka, Mangalore, Petrol-pump, Petrol, Price, Kerala-Budget, Petrol and diesel prices in Karnataka lower than Kerala.