Parasuram Statue | പരശുരാമന്‍ പ്രതിമ: കോണ്‍ഗ്രസ് പ്രതിഷേധം ഫലം കണ്ടു; അന്വേഷണം സിഐഡിക്ക്
Feb 9, 2024, 00:00 IST
മംഗളൂരു: (KasargodVartha) ഉഡുപ്പി ജില്ലയില്‍ കാര്‍ക്കളക്കടുത്ത ഉമിക്കല്‍ മലയിലെ തീം പാര്‍ക്കില്‍ സ്ഥാപിച്ച പരശുരാമന്‍ പ്രതിമ തകര്‍ന്ന കേസ് അന്വേഷണം സിഐഡിക്ക് (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) കൈമാറി മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉത്തരവിട്ടു. ലോക്കല്‍ പൊലീസ് അന്വേഷണം നിലച്ചതിന് എതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി.
മുന്‍ ഊര്‍ജ മന്ത്രിയും കാര്‍ക്കള എംഎല്‍എയുമായ വി സുനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളേയും പരാതിയേയും തുടര്‍ന്ന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിക്കുകയായിരുന്നു. അന്വേഷണം പുനരാരംഭിച്ചില്ലെങ്കില്‍ താനും നൂറുക്കണക്കിന് പ്രവര്‍ത്തകരും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച കാര്‍ക്കള ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ ഇന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കര്‍, യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലാപാട്ട് തുടങ്ങിയവരെ രേഖാമൂലം അറിയിച്ചിരുന്നു.
നിര്‍മ്മിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതര്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തു കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് അനാഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കര്‍ണാടക ഊര്‍ജ്ജ മന്ത്രി കാര്‍ക്കള എംഎല്‍എ വി സുനില്‍ കുമാര്‍ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. തീം പാര്‍ക്കിലേക്ക് വിനോദ സഞ്ചാരികളെ വിലക്കി കാര്‍ക്കള തഹസില്‍ദാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞു. മിനുക്ക് പണികള്‍ക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കര്‍ സ്ഥലം സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഭൂ നിരപ്പില്‍ നിന്ന് 50 അടി ഉയരത്തില്‍ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിര്‍മ്മാണത്തിന് 15 ടണ്‍ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്. പ്ലാസ്റ്റിക് മറയുടെ അകം ഇപ്പോള്‍ ശൂന്യമാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവും കാര്‍ക്കള കോര്‍പറേഷന്‍ കൗണ്‍സിലറുമായ ശുഭത റാവു ആവര്‍ത്തിച്ചു. അരക്ക് മുകളിലുള്ള ഭാഗം പ്രതിമയില്‍ കാണാനില്ല. തീം പാര്‍ക്ക് നിര്‍മ്മാണ അഴിമതി ചൂണ്ടിക്കാട്ടിയും
കാലികള്‍ക്ക് മേയാനുള്ള(ഗോമാല) ഭൂമി പാര്‍ക്കാക്കുന്നതിന് എതിരെയും ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖ് സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈകോടതി തള്ളിയിരുന്നു. 10 കോടി രൂപ ചെലവില്‍ കര്‍ണാടക വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാര്‍ക്ക് ഒരുക്കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 450 അടി ഉയരത്തിലുള്ള മലയില്‍ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഉണ്ട്.പാര്‍ക്കില്‍ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ നിര്‍മ്മാണ സാമഗ്രികള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയില്‍ ആരോപണമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയും പരാതി നല്‍കുകയും ചെയ്തതിനെത്തുടന്ന് ചുമത്തിയ കേസിന്റെ അന്വേഷണം നിറുത്തി വെക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കുകയുമാണ് പൊലീസ് ചെയ്തിരുന്നത്.
Keywords: Mangalore, National-News, News, Top-Headlines, Mangalore-News, Parasurama statue, Karkala, Mangalore, Udupi, Karnataka, Umikkal, Theme Park, Congress, Youth Congress, MLA, Bronze, Statute, Museum, Case, Parasuraman statue: Investigation to CID.