city-gold-ad-for-blogger

'ഒരു തുണിക്കഷണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കണോ'; ഹിജാബിനായി സമരം ചെയ്യുന്ന പെൺകുട്ടി വിദ്യാഭ്യാസ മന്ത്രിയോട്

മംഗ്ളുറു: (www.kasargodvartha.com 20.04.2022) 'ഒരു കഷണം തുണിയുടെ പേരിൽ ഞങ്ങളുടെ വിദ്യാഭ്യാസം നിഷേധിക്കണോ, സർ?' - ഉഡുപി ഗവ. വനിത പി യു കോളജ് വിദ്യാർഥിനി അൽമാസ് എ എച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനോട് ട്വിറ്ററിലൂടെ ആരാഞ്ഞു.
                                     
'ഒരു തുണിക്കഷണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കണോ'; ഹിജാബിനായി സമരം ചെയ്യുന്ന പെൺകുട്ടി വിദ്യാഭ്യാസ മന്ത്രിയോട്

വ്യാഴാഴ്ച ആരംഭിക്കുന്ന പി യു രണ്ടാം വർഷ പരീക്ഷ ശിരോവസ്ത്രം ഉൾപെടെ മത ചിഹ്ന വേഷങ്ങൾ ധരിച്ച് എഴുതാൻ പാടില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യാർഥിനി. ശിരോവസ്ത്രം വിലക്കിന് എതിരെ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത വിദ്യാർഥിനികളിൽ ഒരാളാണ് അൽമാസ്.
പരീക്ഷക്കു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ തങ്ങളോട് ഇങ്ങിനെ അനീതി കാട്ടാതെ അനുവദിക്കണം എന്ന് ട്വീറ്റിൽ അപേക്ഷിച്ചു. മെയ് 18വരെ നടക്കുന്ന പരീക്ഷയിൽ സംസ്ഥാനത്ത് 3,46,936 ആൺകുട്ടികളും 3,37,319 പെൺകുട്ടികളുമാണ് രെജിസ്റ്റർ ചെയ്തത്.

Keywords: News, National, Karnataka, Top-Headlines, Controversy, Mangalore, Minister, Education, Students, Examination, Not just to deny education for a piece of cloth, says Karnataka girl on Hijab ban.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia