city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Landslide | അർജുന് വേണ്ടിയുള്ള തിരച്ചിൽ സങ്കീർണമായ ഘട്ടത്തിൽ; റോഡിലെ മണ്ണിനടിയിൽ ട്രകിനെ കുറിച്ച് ഒരു സൂചനയുമില്ല! ഗംഗാവാലി പുഴയിലെ മണൽകൂനയിലെന്ത്?

no sign of truck in shiroor landslide
Photo Credit : X / Siddaramaiah

തിരച്ചിൽ പുഴയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുമെന്ന് സൂചന

ഷിരൂർ: (KasargodVartha) കർണാടക ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ സങ്കീർണമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ട്രക്കിന്റെ ജിപിഎസ് സിഗ്നൽ ലഭിച്ച ഭാഗത്തു തന്നെ ട്രക്ക് കണ്ടെത്താനാകാത്തതിനാൽ, അർജുൻ കരയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് തിരച്ചിൽ സംഘത്തിന്റെ നിഗമനം.

no sign of truck in shiroor landslide

ഈ സാഹചര്യത്തിൽ തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുമെന്ന് സൂചന. റോഡരികിലെ 98 ശതമാനം മണ്ണും നീക്കം ചെയ്തിട്ടും ട്രക്കിന്റെയോ അർജുന്റെയോ യാതൊരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ശേഷിക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രക്രിയ തുടരുകയാണെങ്കിലും, അത് കൂടുതൽ മണ്ണിടിച്ചിലിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു.
ഗംഗാവാലി പുഴയിൽ ചെറുദ്വീപ് പോലെ മണൽകൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി അതിനടിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന നിലയിലും അധികൃതർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

98 ശതമാനം മണ്ണ് മാറ്റിയെന്നും ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ലെന്നും കർണാടക റവന്യുമന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പുഴയിലും പരിസരത്തും തിരച്ചിൽ തുടരുകയാണ്. വൻ മണ്ണിടിച്ചിലാണ് ഉണ്ടായത്. പുഴയിലും മണ്ണിടിച്ചിൽ മൂലം വലിയ മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഉച്ചയോടെ സൈന്യമെത്തിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ വേഗതയിലായിട്ടുണ്ട്. ബെലഗാവിയിൽ നിന്നും മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അർജുനായുള്ള തിരച്ചിലിൽ വീഴ്ചയില്ലെന്നും കേരള സർക്കാർ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

no sign of truck in shiroor landslide

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia